പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തലയും കോൺഗ്രസ്സ് നേതാവ് ശ്രീ ജോസഫ് വാഴയ്ക്കനും സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുമായി സഭാ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തി.

കേരള രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനമെന്ന് കരുതുന്നു. യാതൊരു പ്രതികരണത്തിനും സഭാ വക്താക്കളോ പാർട്ടി നേതൃത്വമോ തുനിഞ്ഞിട്ടില്ല. ഏകദേശം ഒരു മണിക്കൂർ നീണ്ട് നിന്ന മീറ്റിംഗിൽ സഭയുടെ നിലപാടുകളും അസംതൃപ്തിയും സഭാ തലവൻ തുറന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

എൻ എസ് എസ്സും സീറോ മലബാർ സഭയും മുൻപോട്ട് വച്ച സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ ഇടത്പക്ഷ മുന്നണി അനുകൂല നടപടികൾ സ്വീകരിച്ചത് യു ഡി എഫ് പാളയത്തിൽ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.  ഈ തീരുമാനത്തെ സഭ സ്വാഗതം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മുസ്ളീം ലീഗ് നേതാക്കളും, കേരള കോൺഗ്രസ്സ് നേതാക്കളും കർദിനാളിനെ സന്ദർശിച്ചിരുന്നെങ്കിലും അവരോടും സഭയുടെ വിയോജിപ്പ് അറിയിച്ചിരുന്നതായി പറയപ്പെടുന്നു. കേരളാ കോൺഗ്രസ്സുകളുടെ പിളർപ്പ് ഒഴിവാക്കേണ്ടതായിരുന്നെന്നും ഈ പിളർപ്പുകൾക്ക് പിന്നിൽ നിശ്ചിത താൽപര്യക്കാർ ഉണ്ടെന്നുമുള്ള ഒരു ധാരണ വിശ്വാസികൾക്കും സഭ നേതൃത്വത്തിനുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.