കേപ് ടൗണ്‍: വംശനാശ ഭീഷണി നേരിടുന്ന 63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു.'സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ കര്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്സ്' എന്ന സംഘടനയാണ് തികച്ചും അപൂര്‍വ്വമായ ഈ സംഭവം അതീവ ദുഃഖത്തോടെ സമൂഹമാദ്ധ്യമങ്ങളില്‍ രേഖപ്പെടുത്തിയത്.
കേപ് ടൗണിന് സമീപത്തെ സൈമണ്‍സ് ടൗണ്‍ എന്ന ചെറിയ നഗരത്തിലെ ബീച്ചിലാണ്് പെന്‍ഗ്വിനുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കണ്ണിന് ചുറ്റും പാടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് തേനീച്ചകളുടെ കുത്തേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ചത്ത തേനീച്ചകളേയും കണ്ടെത്തിയിരുന്നു.
കണ്ണിന് ചുറ്റുമാണ് തേനീച്ചകള്‍ കുത്തിയതെന്ന് സംഘടനയിലെ അംഗം ഡേവിഡ് റോബര്‍ട്ട്സ് അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന പെന്‍ഗ്വിനുകളാണ് ചത്തതെന്നതിനാല്‍ സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ കര്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്സ് സംഭവം അതീവ ഗൗരവത്തോടെയാണു കൈകാര്യം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.