നീറ്റ് പരീക്ഷ: കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസ്

നീറ്റ് പരീക്ഷ: കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസ്

ന്യുഡല്‍ഹി: നീറ്റ് പിജി പരീക്ഷ മാനദണ്ഡങ്ങള്‍ മാറ്റിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി നീറ്റ് പിജി പരീക്ഷ നടക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ വിജഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ബിവി നാഗരത്‌ന എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

നവംബറില്‍ പരീക്ഷ നടക്കാനിരിക്കെ മുന്‍ വര്‍ഷങ്ങളിലെ മാനദണ്ഡങ്ങള്‍ മതിയായ സമയ പരിധി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിനെ എതിര്‍ത്ത് 41 പിജി ഡോക്ടര്‍മാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചോദ്യപേപ്പറിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതിന് കുറഞ്ഞത് ആറ് മാസത്തെ സമയം നല്‍കണം എന്നാണ് ഹര്‍ജിക്കാരുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.