മോസ്‌കോ: റഷ്യയിലെ പേം സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ത്ഥിയാണ് കാമ്പസില്‍ തോക്കുമായെത്തി വെടിയുതിര്‍ത്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. വിദ്യാര്‍ഥി വെടിയുതിര്‍ത്തതോടെ പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ ജനാലകളിലൂടെ പുറത്തേക്കു ചാടി. ഇങ്ങനെയും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹെല്‍മറ്റ് ധരിച്ച വിദ്യാര്‍ഥി വെടിവയ്പ്പിനുശേഷം കാമ്പസിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ ദൃശ്യങ്ങളിലുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിവെച്ച വിദ്യാര്‍ഥിക്കും പരുക്കേറ്റു. അക്രമിയുടെ ലക്ഷ്യം വ്യക്തമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാന്‍ കെട്ടിടങ്ങളില്‍ നിന്ന് ജനാലയിലൂടെ പുറത്തേക്കു ചാടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1,300 കിലോമീറ്റര്‍ അകലെയാണ് പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.