ഒരു മുറൈ വന്തു പാറായോ...' മനോഹരമായ ആ ഗാനം പിറന്ന സുന്ദര നിമിഷം

ഒരു മുറൈ വന്തു പാറായോ...' മനോഹരമായ ആ ഗാനം പിറന്ന സുന്ദര നിമിഷം

ഒരു മുറൈ വന്തു പാറായോ.... എത്രകേട്ടാലും മറക്കാത്ത ഗാനം. കാലാന്തരങ്ങള്‍ക്കുമിപ്പുറം മലയാള മനസുകള്ളില്‍ കുടിയിരിക്കുന്ന പ്രിയപ്പെട്ട പാട്ട്. മനോഹരമായ ഈ പാട്ടിന്റെ റെക്കോര്‍ഡിങ്ങ് സമയത്തെ ചിത്രം കഴിഞ്ഞ ദിവസം ഗായിക സുജാത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് ചിത്രത്തെ ഏറ്റെടുത്തതും.

ഇന്നും പുതുമ നഷ്ടപ്പെടാത്ത പാട്ടിന്റെ പഴയ ചിത്രം ആസ്വാദക ഹൃദയങ്ങളില്‍ ഓര്‍മ്മകളുടെ ഓളങ്ങള്‍ തീര്‍ത്തു. മണിച്ചിത്രത്താഴും നാഗവല്ലിയും ഗംഗയും... അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍. ഫാസില്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. 1993-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ചില ഡയലോഗുകളും രംഗങ്ങളും പാട്ടുകളുമൊന്നും മലയാള മനസ്സുകള്‍ ഇന്നും മറന്നിട്ടില്ല.


സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം ഇന്നും മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. ഗായിക സുജാത പങ്കുവെച്ച ചിത്രത്തില്‍ സംവിധായകന്‍ ഫാസിലിനേയും ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം ജി രാധാകൃഷനേയുമെല്ലാം കാണാം. അപൂര്‍വചിത്രം വളരെ വേഗമാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്.

ഏറെ ജനശ്രദ്ധ നേടിയ ഒരു മുറൈ വന്തു പാറായോ... എന്ന ഗാനം ആലപിച്ചത് സുജാതയാണ്. പാട്ടിന്റെ മറ്റ് പതിപ്പായ ഒരു മുറൈ വന്തു പാര്‍ത്തായ എന്ന ഗാനം ആലപിച്ചത് കെ എസ് ചിത്രയും കെ ജെ യേശുദാസും ചേര്‍ന്നാണ്.

വര്‍ണ്ണനകള്‍ക്ക് അതീതമായ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. രണ്ട് പതിറ്റാണ്ടുകളിലേറെയായി ചിത്രം പ്രേക്ഷകരിലേക്കെത്തിയിട്ടെങ്കിലും ഓര്‍മ്മകള്‍ വിട്ടകന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.