'ആഘോഷം' ഇനി ഇറ്റലിയിലും; റോമിൽ ഫെബ്രുവരി 22ന് പ്രത്യേക പ്രദർശനം

'ആഘോഷം' ഇനി ഇറ്റലിയിലും; റോമിൽ ഫെബ്രുവരി 22ന് പ്രത്യേക പ്രദർശനം

റോം: പ്രവാസി മലയാളികൾക്ക് സിനിമാവിരുന്നൊരുക്കി മലയാള ചിത്രം 'ആഘോഷം' ഇറ്റലിയിലെ റോമിൽ പ്രദർശിപ്പിക്കുന്നു. അമൽ കെ. ജോബി സംവിധാനം നിർവ്വഹിച്ച ഈ ചിത്രം സിഎൻ ഗ്ലോബൽ മൂവീസ് എൽഎൽപിയാണ് ഇറ്റലിയിൽ എത്തിക്കുന്നത്.

ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് റോമിലെ സിനിമ ബ്രോഡ്‌വേ, വിയ ഡെയ് നാർസിസി 26, മിർതി (മെട്രോ സി)യിലാണ് റോമിലെ പ്രവാസി മലയാളികൾക്ക് മികച്ചൊരു ദൃശ്യാനുഭവമായിരിക്കും ചിത്രം.

പ്രവാസി സംരംഭകരായ ഡോ. ലിസി കെ. ഫെർണാണ്ടസ്, പ്രിൻസ് പ്രോസി ഓസ്ട്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സിഎൻ ഗ്ലോബൽ മൂവീസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾക്ക് ചിത്രം വഴിവെച്ചിരുന്നു.

'Life is all about celebration' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വിജയ രാഘവൻ, നരേൻ, റോസ്മിൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്സ് ജോസ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പശ്ചാത്തല സംഗീതം 4 മ്യൂസിക്. ഛായാഗ്രഹണം- റോജോ തോമസ്, എഡിറ്റിംഗ് -ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -അമൽദേവ് കെ.ആർ, പ്രൊജക്റ്റ് ഡിസൈനർ -ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. കലാസംവിധാനം- രജീഷ് കെ സൂര്യ. മേക്കപ്പ്-മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈൻ- ബബിഷ കെ. രാജേന്ദ്രൻ.

കൊറിയോഗ്രാഫേഴ്സ്- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ. പിആർഒ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -ജയ്സൺ ഫോട്ടോലാൻ്റ്. ഡിസൈൻസ് -പ്രമേഷ് പ്രഭാകർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.