കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കും; അവസാന വര്‍ഷ ക്ലാസ് ആദ്യം ആരംഭിക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കും; അവസാന വര്‍ഷ ക്ലാസ് ആദ്യം ആരംഭിക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്നാൽ പൂര്‍ണ നിലയില്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം വാക്സിനേഷന്‍ കൃത്യമായി നല്‍കും. ഇതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാക്‌സിന്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാര്‍ത്ഥികളുടെ ക്ലാസിന്റെ കാര്യം പരിശോധിക്കുവെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

രണ്ടു ദിവസത്തിനകം യോഗം ചേര്‍ന്നു പുരോഗതി വിലയിരുത്തും. ഒക്ടോബര്‍ 18ന് മുഴുവന്‍ ക്ലാസുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം പരിശോധിച്ച്‌ ശേഷം മാത്രമേ എടുക്കൂ. ഒക്ടോബര്‍ നാലിന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആദ്യം കോളജില്‍ എത്തിയ ശേഷം സ്ഥിതിഗതികൾ പരിശോധിക്കും. അതേസമയം കോളജുകളില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയെന്നും വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.