വാഷിംഗ്ടണ്‍: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി വിദേശ യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. പുതിയ നയം അനുസരിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വക്സിനും എടുത്തവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാം. നവംബര്‍ 1 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുക.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യംതന്നെ അമേരിക്ക പുറത്തു നിന്നുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പുതിയ ഉത്തരവ് പ്രയോജനപ്പെടുത്തി അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയും. ഇതിനായുള്ള രേഖകള്‍ യാത്രയ്ക്കു മുന്‍പായി ഹാജരാക്കണമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്നവരിലൂടെ കോവിഡ് വ്യാപിക്കുന്നത് തടയാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ഇന്ത്യ, ചൈന, ബ്രസീല്‍ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവു ലഭിക്കുക. ഇവര്‍ യു.എസിലെത്തിയശേഷം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതില്ല.
കുട്ടികള്‍ക്ക് ഇതുവരെ വാക്‌സീന്‍ സ്വീകരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ അവരെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. യുറോപ്യന്‍ രാജ്യങ്ങളുടെയും വിവിധ എയര്‍ലൈനുകളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ വൈറ്റ് ഹൗസ് നടപടി സ്വീകരിച്ചത്.
ഏതൊക്കെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഈ സൗകര്യമെന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് സ്വീകരിക്കേണ്ടതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.