ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടും. 24ന് ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ഉച്ചകോടിയിലും പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റും കമലാ ഹാരിസുമായുമുള്ള ആദ്യ കൂടിക്കാഴ്ചയും നടക്കും.
2019ന് ശേഷമുള്ള മോഡിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശൃംഗ്‌ള എന്നിവരടങ്ങിയ ഉന്നതതല സംഘവും മോഡിയെ അനുഗമിക്കും. 26ന് പ്രധാനമന്ത്രി
മടങ്ങിയെത്തും.
അഫ്ഗാന്‍ വിഷയം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലേറിയതും മേഖലയിലെ ഭീകരവാദ സുരക്ഷാ ഭീഷണികളും ബൈഡനുമായി ചര്‍ച്ച ചെയ്യും. താലിബാനു കീഴില്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനില്‍ സ്വാധീനം ഉറപ്പിക്കുന്നതിലുള്ള ആശങ്ക മോഡി അറിയിക്കും. മൗലികവാദം അതിര്‍ത്തി കടന്നുള്ള ഭീകരവാദം ആഗോള ഭീകര ശൃംഖല തകര്‍ക്കല്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശൃംഗ്‌ള അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.