കോവിഡ് മരണം: സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയെന്ന് ഹൈക്കോടതി

കോവിഡ് മരണം: സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് മരണം കണക്കാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയെന്ന് കേരളാ ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

നല്‍കി. കോവിഡ് ബാധിതനായി രോഗം ഭേദപ്പെട്ട ശേഷം 30 ദിവസത്തിനുള്ളില്‍ മരണമടയുന്നത് കോവിഡ് മരണമായി കണക്കാക്കാം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളിലാണ് കോടതി സര്‍ക്കാരിനോട് വ്യക്തത തേടിയത്.

അതേസമയം ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.