മാഡ്രിഡ്: സ്പെയിനിന്റെ തെക്കന്‍ പ്രവിശ്യയായ അല്‍മേറിയ കടല്‍തീരത്ത് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ എട്ട് കുടിയേറ്റക്കാരുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെ വരെയുള്ള സമയത്തിനിടയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ബോട്ടുകളില്‍ എത്തി മുങ്ങിപ്പോയതാകാമെന്ന് അല്‍മേറിയ അധികൃതര്‍ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൊറോക്കോയില്‍ നിന്നോ അള്‍ജീരിയയില്‍ നിന്നോ പുറപ്പെട്ടവരാകാമെന്ന് കരുതുന്നു. യൂറോപ്പിലെത്താന്‍ പടിഞ്ഞാറന്‍ മെഡിറ്ററേനിയനിലൂടെ 200 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. ഈ വര്‍ഷം ഇതുരെ കുടിയേറ്റക്കാരും അഭയാര്‍ഥികളുമായി 10,701 പേര്‍ സ്പെയിനിലും ബലേറിക് ഐലന്‍ഡ്സിലും കടല്‍ മാര്‍ഗം എത്തിയെന്നാണ് കണക്ക്.
സ്വന്തം നാട്ടിലെ ദാരിദ്ര്യവും കലാപങ്ങളും മൂലം കുടിയേറ്റക്കാര്‍ കള്ളക്കടത്തുകാരുടെ സഹായത്തോടെ യൂറോപ്പിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ആളുകളെ കുത്തിനിറച്ച ബോട്ടുകളില്‍ ജീവന്‍ പണയംവച്ചാണ് കടലിലൂടെ സഞ്ചരിക്കുന്നത്. യാത്രയ്ക്കിടെ കുട്ടികള്‍ ഉള്‍പ്പെടെ പലര്‍ക്കും ജീവന്‍ നഷ്ടമാകുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.