കോവിഡ് മരണത്തിലെ സഹായധനം: സാമ്പത്തിക ബാധ്യതയില്‍ നിന്ന് തലയൂരാന്‍ കേന്ദ്രം

കോവിഡ് മരണത്തിലെ സഹായധനം: സാമ്പത്തിക ബാധ്യതയില്‍ നിന്ന് തലയൂരാന്‍ കേന്ദ്രം

ന്യൂഡൽഹി: കോവിഡ് മരണത്തിലെ സഹായധനം നല്‍കുന്നതിലെ ഉത്തരവാദിത്തം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ഭീമമായ സാമ്പത്തിക ബാധ്യത മുന്നില്‍ കണ്ടാണെന്ന് വിമർശനമായി സംസ്ഥാനങ്ങൾ. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായ ധനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പൊതു താല്‍പര്യ ഹര്‍ജിയാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

നാല് ലക്ഷം രൂപ വീതം സഹായ ധനമായി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ പ്രധാനപ്പെട്ട കാര്യം നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് കേന്ദ്രം തലയൂരിയിരിക്കുന്നുവെന്നതാണ്. സംസ്ഥാനങ്ങള്‍ തന്നെ ഇതിനുള്ള തുക കണ്ടെത്തണം. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് തുക കണ്ടെത്താണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മഹാമാരി ആരംഭിച്ചത് മുതല്‍ കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 4. 45 ലക്ഷം പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മരിച്ച ഒരോ ആള്‍ക്കും അന്‍പതിനായിരം രൂപ വീതം കണക്കാക്കിയാല്‍ രണ്ടായിരത്തി ഇരുനൂറ് കോടിയിലധികം രൂപയുടെ ബാധ്യത കേന്ദ്രത്തിനുണ്ടാകും. ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കാനുള്ള വിമുഖത മൂലമാണ് കേന്ദ്രം ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

എന്നാൽ കേരളത്തിൽ ഇരുപത്തിനാലായിരത്തി മുപ്പത്തിയൊന്‍പത് പേര്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അങ്ങനെയെങ്കില്‍ നൂറ്റി ഇരുപത് കോടിയോളം രൂപയുടെ ബാധ്യതയാകും സംസ്ഥാന സര്‍ക്കാരിനുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇത്രയും തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്താനാകുമോയെന്നതാണ് സംസ്ഥാനങ്ങളുടെ ചോദ്യം.

കേന്ദ്രം പിന്തുണ ഇക്കാര്യത്തില്‍ വേണമെന്ന് കേരളം വ്യക്തമാക്കുമ്പോൾ ഒട്ടുമിക്ക സംസ്ഥാനങ്ങളും തീരുമാനത്തെ എതിര്‍ത്തേക്കാം. എന്നാല്‍ ഡൽഹി ഉൾപ്പെടെ രണ്ട് സംസ്ഥാനങ്ങൾ ഇതിനോടകം സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ നാല് ലക്ഷം രൂപയും, മധ്യപ്രദേശ് ഒരു ലക്ഷം രൂപയും, ഡൽഹി അന്‍പതിനായിരം രൂപയുമാണ് പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.