ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. എന്നാല്‍ ചില സാങ്കേതിക വിദഗ്ധര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമിതിയുടെ ഭാഗമാകാന്‍ തയ്യാറായില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതി സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകും.
അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായിരുന്ന സീനിയര്‍ അഭിഭാഷകന്‍ സി.യു സിങ് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് പെഗാസസ് വിഷയത്തില്‍ അന്വേഷണത്തിനായി സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കിയത്. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷിക്കാന്‍ സമിതിയോട് കോടതി ആവശ്യപെടുമോ എന്നതും പ്രസക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.