ഗുജറാത്തിലെ മയക്കു മരുന്ന് വേട്ട: കമ്പനിയുടെ പേരില്‍ വന്ന മറ്റൊരു കണ്ടെയ്‌നറും സംശയത്തിന്റെ നിഴലില്‍

ഗുജറാത്തിലെ മയക്കു മരുന്ന് വേട്ട: കമ്പനിയുടെ പേരില്‍ വന്ന മറ്റൊരു കണ്ടെയ്‌നറും സംശയത്തിന്റെ നിഴലില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് പിടികൂടിയതോടെ ഇതേ കമ്പനിയുടെ പേരില്‍ മൂന്നു മാസം മുമ്പു വന്ന മറ്റൊരു കണ്ടെയ്‌നറും സംശയത്തിന്റെ നിഴലില്‍. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ഹസന്‍ ഹുസൈന്‍ ലിമിറ്റഡ് എന്ന കമ്പനി നിമ്രൂസ് പ്രവിശ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയച്ച ടാല്‍ക്കം കല്ലുകളുടെ മറവിലാണ് ഹെറോയിന്‍ ഒളിച്ചു കടത്തിയത്. വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയാണ് കാണ്ഡഹാര്‍ കമ്പനിയുമായി ഇടപാട് നടത്തിയിരുന്നത്.

കഴിഞ്ഞ ജൂണില്‍ ആഷി ട്രേഡിങ് കമ്പനി കാണ്ഡഹാറില്‍ നിന്ന് നടത്തിയ മറ്റൊരു ഇറക്കുമതിയാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്. 25 ടണ്‍ ടാല്‍ക്കം ബ്ളോക്കുകളായിരുന്നു കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. ഡല്‍ഹിയിലേക്കുള്ളതായിരുന്നു ചരക്ക്. പക്ഷെ മുന്ദ്രയില്‍ നിന്ന് ഡല്‍ഹി വരെ ട്രക്ക് പോയതിന്റെ രേഖകളൊന്നും ടോള്‍ ഗേറ്റുകളില്‍ നിന്ന് ലഭിച്ചില്ല. ഡല്‍ഹിയിലെ ബിസിനസുകാരന്റെ വിലാസവും വ്യാജമായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതോടെ അറബിക്കടല്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് കൂടിയിട്ടുണ്ടെന്നാണ് നര്‍ക്കോട്ടിക്സ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. താലിബാനു നല്‍കേണ്ട വിഹിതം ഒഴിവാക്കാനാണ് നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാന്‍ മാഫിയാ സംഘങ്ങള്‍ ശ്രമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.