ആ വിവാഹ മോതിരം പാരി മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു: എന്നിട്ട് പറഞ്ഞു; 'താലിബാന്‍കാര്‍ കൊണ്ടുപോയ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ത്ഥിക്കണം'

ആ വിവാഹ മോതിരം പാരി മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു:  എന്നിട്ട് പറഞ്ഞു; 'താലിബാന്‍കാര്‍ കൊണ്ടുപോയ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ത്ഥിക്കണം'

വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ കുടുംബങ്ങളുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയ ഫ്രാന്‍സിസ് പാപ്പായ്ക്ക് പാരി ഗുല്‍ എന്ന അഫ്ഗാന്‍ ക്രൈസ്തവ വനിത തന്റെ വിവാഹ മോതിരം സമ്മാനിച്ചു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം അറസ്റ്റ് ചെയ്യപ്പെട്ട പാരിയുടെ ഭര്‍ത്താവ് നിലവില്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. സൗഹൃദത്തിന്റെയും പ്രതിബദ്ധതയുടെയും പ്രത്യാശയുടെയും അടയാളമായി അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് അമ്പത്തേഴുകാരിയായ ഗുല്‍, പാപ്പായ്ക്ക് തന്റെ വിവാഹ മോതിരം സമ്മാനിച്ചത്.

തന്റെ ഭര്‍ത്താവിനെ താലിബാന്‍കാര്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോയെന്നും അദ്ദേഹത്തില്‍ നിന്ന് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും പാരി പറഞ്ഞു. 14 നും 25 നുമിടയില്‍ പ്രായമുള്ള നാല് പെണ്‍മക്കളോടൊപ്പമാണ് അവര്‍ പാപ്പായെ കാണാന്‍ എത്തിയത്. അഫ്ഗാന്‍ അധിനിവേശ നാളുകളില്‍ നാല് ദിവസം നിലവറയില്‍ ഒളിച്ചിരുന്ന കുടുംബത്തെ രക്ഷപെടുത്തിയത് ഇറ്റാലിയന്‍ സേനയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.