യുഡിഎഫ് യോഗത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസഫ് വിഭാഗം; എതിര്‍ത്ത് ലീഗ്

യുഡിഎഫ് യോഗത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസഫ് വിഭാഗം; എതിര്‍ത്ത് ലീഗ്

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്നായിരുന്നു യു ഡി എഫ് യോഗത്തില്‍ ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവന പ്രതിസന്ധി ഉണ്ടാക്കിയെന്ന് മുസ്ലീം ലീഗ് വിമര്‍ശിച്ചു. അതേസമയം ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനുള്ള ചര്‍ച്ചകള്‍ തുടരാന്‍ യുഡിഎഫ് യോഗം തീരുമാനിക്കുകയായിരുന്നു.

പാലാ ബിഷിപ്പിന്റെ പ്രസ്താവനയില്‍ സര്‍വ്വകക്ഷി യോഗവും മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കണമെന്നാവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുമ്പോഴാണ് യുഡിഎഫില്‍ രണ്ട് പാര്‍ട്ടികള്‍ ചേരി തിരിഞ്ഞത്. ബിഷപ്പിനെ മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളിയതിന് പിന്നാലെ നടന്ന യോഗത്തില്‍ ജോസഫ് വിഭാഗം ബിഷപ്പിനെ ശക്തമായി പിന്തുണച്ചു.

ക്രൈസ്തവ സഭയ്ക്കുള്ളില്‍ വിശ്വാസികളോട് നടത്തിയ പ്രസംഗത്തെ ദുര്‍വ്യഖ്യാനം ചെയ്തുവെന്ന് പറഞ്ഞാണ് പാലാ ബിഷപ്പിനെ ജോസഫ് വിഭാഗം പിന്തുണച്ചത്. അവരുടെ സമൂഹത്തോട് മാത്രം പറഞ്ഞ കാര്യത്തെ ദുരുദ്ദേശത്തോടെ കാണേണ്ടതില്ല. ബിഷപ്പിന്റെ പ്രസ്താവനയെ ദുര്‍വ്യഖ്യാനം ചെയ്യരുതെന്ന് സഭ തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് അതിനെ വിശ്വാസത്തിലെടുക്കണം. യുഡിഎഫിനൊപ്പം എപ്പോഴും ഉറച്ച് നില്‍ക്കുന്ന ക്രൈസ്തവ സഭയെ സംരക്ഷിക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. .

പാലായിലും കടുത്തുരിത്തിയിലും യുഡിഎഫിന്റെ വിജയത്തിന് പിന്നില്‍ ക്രൈസ്തവ സഭയാണെന്ന് സൂചിപ്പിച്ചായിരുന്നു ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കിയത്. ഇനി പരിഹാരമുണ്ടാകുകയെന്നാണ് ആവശ്യമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. സമുദായ സൗഹൃദത്തിന് യുഡിഎഫ് മുന്‍കൈ എടുക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.