ഫിലിപ്പീന്‍സില്‍ ഒരു കോണ്‍വെന്റിലെ ഒമ്പത് സന്യാസിനികള്‍ കോവിഡ് ബാധിച്ച് മരിച്ചു

ഫിലിപ്പീന്‍സില്‍ ഒരു കോണ്‍വെന്റിലെ ഒമ്പത് സന്യാസിനികള്‍ കോവിഡ് ബാധിച്ച് മരിച്ചു

മനില: ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ സന്യാസിനി സഭയായ റിലീജിയസ് ഓഫ് ദി വിര്‍ജിന്‍ മേരി കോണ്‍വെന്റിലെ ഒമ്പത് കന്യാസ്ത്രീകള്‍ കോവിഡ് ബാധിച്ച് മരിച്ചു. 80 നും 90 നും ഇടയില്‍ പ്രായമുള്ള സന്യാസിനികളാണ് മരണപ്പെട്ടത്. രോഗ ബാധിതരായ മറ്റ് ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്ന് മനിലയിലെ ക്യൂസോണ്‍ നഗരത്തിലുള്ള റിലീജിയസ് ഓഫ് ദി വിര്‍ജിന്‍ മേരി കോണ്‍വെന്റ് അറിയിച്ചു.

സെപ്റ്റംബര്‍ 14 ന് കോണ്‍വെന്റിലെ 62 കന്യാസ്ത്രീകള്‍ക്കും നിരവധി ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ച ശേഷം ഈ കോണ്‍വെന്റ് ക്വാറന്റൈനില്‍ തുടരുകയായിരുന്നു. ഇവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ ലഭിച്ചില്ലെന്ന ആരോപണമുണ്ട്.

അപ്പോയിന്റ്‌മെന്റ് റദ്ദാക്കിയതിനാല്‍ മരിച്ചവര്‍ക്കാര്‍ക്കും വാക്‌സിന്‍ ലഭിച്ചിരുന്നില്ലെന്നും പ്രായം കൂടിയവരായിരുന്നതിനാല്‍ അവരുടെ ജീവന്‍ അപകടത്തിലായിരുന്നെന്നും സന്യാസിനി സമൂഹത്തിന്റെ വക്താവ് സിസ്റ്റര്‍ മരിയ അനിസിയ കത്തോലിക്കാ റേഡിയോ സേവനമായ വെരിത്താസിനോട് വെളിപ്പെടുത്തി. വാക്‌സിന്‍ സ്വീകരിച്ച കന്യാസ്ത്രീകള്‍ രോഗബാധയില്‍ നിന്നും സുഖം പ്രാപിച്ചു വരികയാണ്.

രോഗലക്ഷണങ്ങളൊന്നുമില്ലാതെ കോണ്‍വെന്റിലെത്തിയ കോവിഡ് ബാധിതനായ ഒരു സന്ദര്‍ശകനില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ക്രൈസ്റ്റ് ദി കിംഗ് മിഷന്‍ സെമിനാരി, ദി കോണ്‍വെന്റ് ഓഫ് ദി ഹോളി സ്പിരിറ്റ്, സ്റ്റെല്ല മരിയാസ് കോണ്‍വെന്റ് എന്നിവിടലും കോവിഡ് ബാധ രൂക്ഷമാണ്. പുതിയ നിരവധി കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്. ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ 1,62,580 കോവിഡ് രോഗ ബാധിതര്‍ ഉണ്ടെന്നാണ് കണക്ക്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.