ന്യൂഡല്‍ഹി:ഇന്ത്യയില്‍ എടുക്കുന്ന കോവിഷീല്‍ഡ് വാക്സിന് ഇറ്റലി അംഗീകാരം നല്‍കി. കോവിഷീല്‍ഡ് സ്വീകരിച്ച ആളുകള്‍ക്ക് ഗ്രീന്‍പാസിനും അനുമതി ലഭിച്ചു.ഒക്ടോബര്‍ നാലു മുതല്‍ വാക്സിനെടുത്തവര്‍ക്ക് ക്വാറൈന്റൈന്‍ നിര്‍ബന്ധമില്ലെന്നും ഇറ്റലി വ്യക്തമാക്കി.
രാജ്യം നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് പുതിയ അംഗീകാരമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.കഴിഞ്ഞ ദിവസം ജി-20 ഉച്ചകോടിക്കിടെ ഇന്ത്യയുടേയും ഇറ്റലിയുടേയും ആരോഗ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
റെസ്റ്റോറന്റുകള്‍,ബാറുകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതിയാണ് ഗ്രീന്‍ പാസ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ റോമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.ജര്‍മ്മനി,സ്വിറ്റ്സര്‍ലന്‍ഡ്,ഫ്രാന്‍സ്,സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഇറ്റലിയുടെ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.