വാഷിംഗ്ടന്‍: അന്തര്‍ദേശീയ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ, യുഎസ് സഹകരണത്തിലൂടെ സാധ്യമാകുമെന്ന് യു.എസ് പ്രസിഡന്റ ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്‍ഡോ പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ബൈഡന്‍ പറഞ്ഞു.
ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബൈഡന്റെ നേതൃത്വത്തില്‍ ഇന്ത്യ യുഎസ് സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വിത്തുകള്‍ പാകിക്കഴിഞ്ഞു. ഈ ദശകം രൂപപ്പെടുത്തുന്നതില്‍ ബൈഡന്റെ നേതൃത്വം പ്രധാനമാണെന്നും മോദി പറഞ്ഞു.ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയതിനു ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണ് വൈറ്റ് ഹൗസില്‍ നടന്നത്.
ഇന്ത്യയും യുഎസും 2020 ഓടെ ഏറ്റവും അടുത്ത രാജ്യങ്ങളായി മാറുമെന്ന് താന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന 2006ല്‍ തന്നെ പറഞ്ഞിരുന്നതായി ബൈഡന്‍ അനുസ്മരിച്ചു.നാലു ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍ അമേരിക്കന്‍ ജനതയാണ് യുഎസിനെ ഒരോ ദിവസവും ശക്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ് - ബൈഡന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.