വീടിനെ ഭംഗിയാക്കാന്‍ പണത്തേക്കാള്‍ സൗന്ദര്യ ബോധമാണ് ആവശ്യം. കുറഞ്ഞ ചിലവില്‍ ഏത് ചെറിയ വീടും നമുക്ക് ഭംഗിയാക്കാന്‍ സാധിക്കും. അത്തരത്തില്‍ ഇന്റീരിയറിനെ മനോഹരമാക്കാന്‍ സഹായിക്കുന്ന അഞ്ച് ടിപിസ് എന്തൊക്കെയാണെന്ന് നോക്കാം.
1. വീടിനെ അലങ്കരിക്കാന്‍ അധികം വസ്തുക്കള്‍ ഉപയോഗിക്കരുത്. 'സിമ്പിള്‍' ആയി ഇന്റീരിയര്‍ ചെയ്യുന്നതാണ് ട്രെന്‍ഡ്. തെരഞ്ഞെടുത്ത ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രം വാള്‍ പെയിന്റിംഗ്, അല്ലെങ്കില്‍ വാള്‍ ആര്‍ട്ട്, ചെറിയ ഷെല്‍വ്സ്, മിതമായ രീതിയില്‍ ലാമ്പുകള്‍, ഇത്രയും മതി ഒരു കോമ്മണ്‍ ഏരിയയെ ഭംഗിയാക്കാന്‍. അധികം അലങ്കാരവസ്തുക്കള്‍ ഉപയോഗിക്കുകയേ അരുത്, അത് സ്പെയ്സ് ഇല്ലാത്തതായി തോന്നിക്കാനും ഇടയാക്കും.
2. ഇരിക്കാനുപയോഗിക്കുന്ന സോഫ, സെറ്റികള്‍, കസേരകള്‍, ബെഞ്ചുകള്‍ എന്നിവയെല്ലാം നല്ല രീതിയില്‍ ഭംഗിയാക്കാം. കഴിവതും പല ആകൃതിയിലും നിറത്തിലുമുള്ള പില്ലോകളോ കുഷിനുകളോ ഉപയോഗിക്കാം. ഇവ വീടിന്റെ ഇന്റീരിയറിനെ പെട്ടെന്ന് മാറ്റിമറിക്കാന്‍ സഹായിക്കും.
ഇവയുടെ നിറം തെരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. അധികം ഫര്‍ണിച്ചറുകള്‍ ഇടാതെ ഉള്ളതിനെ 'സിമ്പിള്‍ ആന്റ് എലഗന്റ്' ആക്കാം.
3. ലൈറ്റിംഗ് ഇന്റീരിയറിന്റെ പ്രധാനപ്പെട്ടൊരു ഭാഗമാണ്. ഇത് അമിതമാകാതെയും എന്നാല്‍ അല്‍പം 'ക്ലാസ്' ആയും വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇന്റീരിയര്‍ വാളിനും, ലിവിംഗ് ഏരിയയിലെ ഫര്‍ണിച്ചറുകള്‍ക്കുമെല്ലാം ഇണങ്ങുന്ന രീതിയിലുള്ള ലാമ്പുകള്‍ ഉപയോഗിക്കുക.
ചെറിയ സ്പെയ്സ് ആണെങ്കില്‍ വലിയ ലാമ്പുകള്‍ ഒഴിവാക്കാം. അതുപോലെ ലാമ്പുകള്‍ വയ്ക്കുന്ന ഇടവും സൂക്ഷിച്ച് തെരഞ്ഞെടുക്കുക. ഒരു കോമ്മണ്‍ ഏരിയയില്‍ രണ്ടോ മൂന്നോ ഭംഗിയുള്ള ലാമ്പുകള്‍ വരുമ്പോള്‍ തന്നെ അതിന്റെ 'ലുക്ക്' ആകെ മാറ്റാന്‍ നമുക്ക് സാധിക്കും.
4. തറയിലിടാന്‍ കാര്‍പെറ്റുകള്‍ ഉപയോഗിച്ചു നോക്കുക. ടീ ടേബിള്‍, ഡൈനിംഗ് ടേബിള്‍ ബെഡ്റൂം കട്ടില്‍ എന്നിവയോടെല്ലാം ചേര്‍ത്ത് കാര്‍ പെറ്റുകള്‍ വിരിക്കാം. ഇത് വീടിന്റെ ഇന്റീരിയറിലെ ഒന്നുകൂടി എടുത്തുകാണിക്കുന്നതിനും സമ്പന്നമാക്കുന്നതിനും സഹായിക്കുന്നു. ഇവയുടെ നിറവും സ്വഭാവവും ഇന്റീരിയറിനോട് ഇണങ്ങി നില്‍ക്കുന്നതാകണം. അതുപോലെ ടേബിളുകള്‍ക്ക് മുകളില്‍ റണ്ണറുകള്‍ ഇടാം. ഇതും പെട്ടെന്ന് തന്നെ മുറിയുടെ 'ലുക്ക്' മാറ്റും.
5. ചുവരുകളില്‍ ചിലയിടങ്ങളില്‍ 'മെറ്റാലിക് ടച്ച്' നല്‍കാം. ഇത് ഇന്റീരിയറിനെ 'ക്ലാസ്' ആക്കാന്‍ സഹായിക്കും. എന്നാല്‍ തീര്‍ത്തും മിതമായ രീതിയിലേ ഇത് ചെയ്യാവൂ. അല്ലാത്ത പക്ഷം വീടിനകം ഇരുട്ട് തോന്നിക്കാനും, അഭംഗിയാകാനുമെല്ലാം സാധ്യതയുണ്ട്. ലിവിംഗ് ഏരിയ ആണെങ്കില്‍ ഒരു വശത്തെ വാള്‍ മാത്രം ഈ രീതിയില്‍ ആക്കാം. അല്ലെങ്കില്‍ ഇന്റീരിയര്‍ പ്ലാന്റുകള്‍ വയ്ക്കുന്ന അത്രയും ഭാഗം മാത്രം ഇടവിട്ട് ഡിസൈന്‍ ചെയ്യാം. ഇത്രയുമൊക്കെ ആയാല്‍ വീടിന് ഒരു റോയല്‍ ടച്ച് വരും...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.