ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്രപ്രാധാന്യമുള്ളവയാണ്. ഇവയുള്‍ക്കൊള്ളുന്ന ടൂറിസം സര്‍ക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ടൂറിസംവകുപ്പ് ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദസഞ്ചാരത്തിന്റെ പരിധിയില്‍ വരണം. മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്നത് വാഗണ്‍ ട്രാജഡിയല്ല വാഗണ്‍ കൂട്ടക്കൊലയാണെന്നും മന്ത്രി പറഞ്ഞു. ട്രാജഡിയെന്നാല്‍ ദുരന്തമെന്നാണര്‍ഥം. ദുരന്തം മനപൂര്‍വമുണ്ടാക്കുന്നതല്ല. എന്നാല്‍ തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊന്നതു മനപൂര്‍വമുള്ളതാണ്. അതിനാല്‍ കൂട്ടക്കൊല എന്നു തന്നെ പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.