വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച പരാജയം; രാജിയില്‍ ഉറച്ച് വി.എം സുധീരന്‍

വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച പരാജയം; രാജിയില്‍ ഉറച്ച് വി.എം സുധീരന്‍

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിയില്‍ ഉറച്ച് വി.എം സുധീരന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലും സുധീരന്‍ അതൃപ്തി വ്യക്തമാക്കി. ചില കാര്യങ്ങളില്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും സുധീരന്റെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വി.ഡി സതീശന്‍ വ്യക്തമാക്കി.

സുധീരന്റെ വീട്ടിലെത്തിയാണ് സതീശന്‍ കൂടിക്കാഴ്ച നടത്തിയത്. സുധീരനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും വി.ഡി സതീശന്‍. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തും. രാജി പിന്‍വലിപ്പിക്കാനല്ല താന്‍ സുധീരനെ കണ്ടതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വി.എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. സുധീരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തോട് രാജി പിന്‍വലിക്കാന്‍ കെപിസിസി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.