സ്വപ്‌നങ്ങളെ പിന്തുടരുന്നതില്‍ നിന്ന് ഒന്നിനും തടയാന്‍ കഴിയില്ല; ശ്രദ്ധ നേടി സൂരറൈ പോട്രു ട്രെയ്‌ലര്‍

സ്വപ്‌നങ്ങളെ പിന്തുടരുന്നതില്‍ നിന്ന് ഒന്നിനും തടയാന്‍ കഴിയില്ല; ശ്രദ്ധ നേടി സൂരറൈ പോട്രു ട്രെയ്‌ലര്‍

തമിഴകത്ത് മാത്രമല്ല, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്ര താരമാണ് സൂര്യ. താര്യം കേന്ദ്ര കഥാപാത്രമായെത്തുന്ന സുരരൈ പോട്രൂ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. യുട്യൂബ് ട്രന്‍ഡിങ്ങില്‍ ഒന്നാമതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.മലയാളികളുടെ പ്രിയ താരം അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

സുധ കൊങ്കരയാണ് സുരരൈ പോട്രു എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇരുതി സുട്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുധി കൊങ്കര. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.

കൊവിഡ് പാശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. നവംബര്‍ 12 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ഒക്ടോബര്‍ 30 ന് സുരരൈ പോട്രു റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.

തമിഴിന് പുറമെ തെലുങ്ക, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും. 'തന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള സിനിമയാണ് സുരരൈ പോട്രു' എന്ന് സൂര്യ പറഞ്ഞു. സ്വപ്‌നങ്ങളെ പിന്തുടരുന്നതില്‍ നിന്ന് ഈ ലോകത്തില്‍ നിന്നും ഒന്നിനും നമ്മെ തടയാന്‍ കഴിയില്ല എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.