'പാകിസ്താനോടു കടപ്പാട്; പതാക വലിച്ചെറിഞ്ഞതു ദൗര്‍ഭാഗ്യകരം': താലിബാന്‍ വക്താവ്

 'പാകിസ്താനോടു കടപ്പാട്; പതാക വലിച്ചെറിഞ്ഞതു ദൗര്‍ഭാഗ്യകരം': താലിബാന്‍ വക്താവ്


ഇസ്ലാമാബാദ്: പാക് ഭരണകൂടത്തിന് നന്ദിയും കടപ്പാടും അറിയിച്ച് താലിബാന്‍. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ വക്താവും വിവര സാങ്കേതിക വകുപ്പ് ഉപമന്ത്രിയുമായ സബിയുള്ള മുജാഹിദ്ദാണ് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താന്‍ എന്ന പേരില്‍ ഭരണം ആരംഭിച്ചശേഷമുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പാകിസ്താന് എല്ലാ വിധ നന്ദിയും രേഖപ്പെടുത്തിയത്.

ഇതിനിടെ അതിര്‍ത്തിയിലുണ്ടായ ചില ഏറ്റുമുട്ടലുകളും പാക് പതാക താലിബാന്‍ ഭീകരര്‍ വലിച്ചെറിഞ്ഞതും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും സബിയുള്ള വ്യക്തമാക്കി.' അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കും.പതാക വലിച്ചെറിഞ്ഞവര്‍ അഫ്ഗാന്റേയും പാകിസ്താന്റേയും പൊതുശത്രുവാണ്.'

'പാകിസ്താന്‍ ങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും അയല്‍രാജ്യവുമാണ്. അഫ്ഗാനിനൊപ്പം എല്ലാ സഹായവും നല്‍കി കൂടെ നില്‍ക്കുന്നതിനുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയാണ്.' സബിയുള്ള മുജാഹിദ് അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന് സ്വീകാര്യത ലഭിക്കാന്‍ പാകിസ്താന്റെ നിലപാടുകള്‍ സഹായിക്കുമെന്നും സബിയുള്ള പറഞ്ഞു. കാബൂള്‍ ഇസ്ലാമാബാദ് വിമാന സര്‍വ്വീസ് സ്ഥിരമായി നടത്താനുള്ള അനുമതി ഇത്തരം സഹായങ്ങളുടെ തുടക്കമായി കാണുന്നു.

നിരന്തരമായി താലിബാന്‍ വേട്ടയാടപ്പെടുന്ന കാലത്തും കാബൂളില്‍ ആരുമറിയാതെ കഴിഞ്ഞയാളാണു താനെന്ന് ഒരു പാക് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു, പാകിസ്താനുമായി നേരത്തെ തന്നെ ദൃഢബന്ധം പുലര്‍ത്തിവരുന്നയാളാണ് സബിയുള്ള മുജാഹിദ്.'സബിയുള്ള പ്രേതമാണെന്നും യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു വ്യക്തിയില്ലെന്നും യുഎസും അഫ്ഗാനും വിശ്വസിച്ചു. നിരന്തരമായി താലിബാന്‍ വേട്ടയാടപ്പെട്ടെങ്കിലും ഞാന്‍ അഫ്ഗാന്‍ വിട്ട് പോയില്ല.'

എല്ലാവരുടെയും മൂക്കിനു താഴെ കാബൂളില്‍ വളരെക്കാലം താമസിച്ചു. മതപാഠശാലകളില്‍ പങ്കെടുക്കാനായി പാകിസ്താനില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും പോയെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. തന്നെ കണ്ടെത്താനായി യുഎന്‍ സൈന്യം വലിയ തുക വാഗ്ദാനം ചെയ്തെങ്കിലും അവരുടെ റഡാറില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചെന്നും സബിയുള്ള പറഞ്ഞിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.