'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്': കോവിഡ് കാലത്തെ പ്രത്യേക ടിക്കറ്റ് നിരക്ക് കെഎസ്ആര്‍ടിസി പിന്‍വലിച്ചു

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്': കോവിഡ് കാലത്തെ പ്രത്യേക ടിക്കറ്റ് നിരക്ക് കെഎസ്ആര്‍ടിസി പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു. കോവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് വര്‍ധനവാണ് പിന്‍വലിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് നേരിട്ടതോടെ നേരത്തെ ഫ്‌ളക്‌സി റേറ്റ് രീതിയായിരുന്നു കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നത്. കൂടാതെ ദീര്‍ഘദൂര ലോ ഫ്‌ളോര്‍ ബസുകളിലും വോള്‍വോ ബസുകളിലും സൈക്കിളുകളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാന്‍ അനുവദിക്കാനും തീരുമാനമായി. നിരക്ക് നിശ്ചയിച്ച് നവംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താന്‍ നേരത്തെ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ് നടത്താനാണ് കെഎസ് ആര്‍ടിസി തീരുമാനം. ഒക്ടോബര്‍ 20 നു മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും.

ആവശ്യത്തിന് ബസില്ലാത്ത സ്‌കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്ന രക്ഷിതാക്കളുടെ പ്രധാന ആശങ്ക പരിഹരിക്കാനാണ് കെഎസ്ആര്‍ടിസി നീക്കം. കോവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പലര്‍ക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ കൈത്താങ്ങ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.