മാർപ്പാപ്പായുടെ ധ്യാന ഗുരു ഇനി സഭയുടെ രാജകുമാരൻ

മാർപ്പാപ്പായുടെ ധ്യാന ഗുരു ഇനി സഭയുടെ രാജകുമാരൻ

 ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് എന്നീ മൂന്ന് മാർപ്പാപ്പാമാരുടെ ധ്യാന ഗുരുവും കുമ്പസാരക്കാരനുമായി പ്രവർത്തിച്ച കപ്പുച്ചിൻ വൈദികൻ റാനിയേറോ കണ്ടലമെസ്സ ഉൾപ്പടെ 13 പേരെ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാളന്മാരായി നിയമിച്ചു.

കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ വളർച്ചയ്ക്കും പ്രചാരണത്തിനും ഒപ്പം സഭയുടെ അത്മായ മുന്നേറ്റങ്ങളെ  "കാരിസ്‌" എന്ന കുടക്കീഴിൽ അണിനിരത്താനുള്ള പരിശ്രമങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പയെ ഏറ്റവും അധികം സഹായിച്ചത് ഫാ കണ്ടലമേസ്സേ ആയിരുന്നു. ദീർഘ വർഷങ്ങളായി കത്തോലിക്കാ സഭയുടെ സഭൈക്യ ശ്രമങ്ങളുടെ മുഖവും അദ്ദേഹം തന്നെയായിരുന്നു.

1934 ജൂലൈ 22 ന് ഇറ്റലിയിലെ അസ്കോളി പിക്കെനോയിൽ ജനിച്ചു. 1958 ൽ പുരോഹിതനായി.  ഇരട്ട ഡോക്ടറേറ്റ്  നേടിയ ഈ കപ്പൂച്ചിൻ വൈദികൻ ലോകം മുഴുവൻ സഞ്ചരിച്ച് വചന പ്രഘോഷണംനടത്തിവരുന്നു.

പുരാതന ക്രിസ്ത്യാനിറ്റിയുടെ ചരിത്രത്തിലെ മുൻ  പ്രൊഫസറും മിലാനിലെ കത്തോലിക്കാ സർവകലാശാലയിലെ മതശാസ്ത്ര വിഭാഗം ഡയറക്ടറും ആയിരുന്ന അദ്ദേഹം ഇന്റർനാഷണൽ തിയോളജിക്കൽ കമ്മീഷൻ അംഗം (1975-1981), 12 വർഷക്കാലം പെന്തക്കോസ്ത സഭകൾക്കുവേണ്ടിയുള്ള കത്തോലിക്കാ ഡെലിഗേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.  സുവിശേഷത്തിന്റെ മുഴുവൻ സമയപ്രസംഗകനാകാൻ 1979-ൽ അദ്ദേഹം തന്റെ അദ്ധ്യാപക സ്ഥാനം രാജിവച്ചു.

1980-ൽ  ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പേപ്പൽ ഭവനത്തിലേക്ക് നിയമിക്കുകയും 2005-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആ സ്ഥാനത്ത് സ്ഥിരീകരിക്കുകയും ചെയ്തു. മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ, കർദിനാൾമാർ, മെത്രാൻമാർ റോമൻ കൂരിയയയുടെ മറ്റ് അധികാരികൾ തുടങ്ങിയവർക്കുവേണ്ടിയുള്ള ധ്യാനങ്ങളും ഇദ്ദേഹം നടത്താറുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് പ്രേക്ഷകരോട് സംസാരിക്കാൻ അദ്ദേഹത്തെ പതിവായി ക്ഷണിക്കാറുണ്ട്

ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ്  (ഫ്രിബോർഗ് 1962), ക്ലാസിക്കൽ സാഹിത്യത്തിൽ ഡോക്ടറേറ്റ്  (1966),നോട്രേ ഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് (ഇൻഡ്യാന) നിയമങ്ങളിൽ ഓണററി ബിരുദം, ഇറ്റലിയിലെ മസെരാറ്റ യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസസ് ഓഫ് കമ്മ്യൂണിക്കേഷൻ, ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റ്യൂബെൻവില്ലെ (ഒഹായോ) എന്നിവയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബിരുദം എന്നിവ കരസ്ഥമാക്കി. പാട്രിസ്റ്റിക് ക്രിസ്റ്റോളജി, പുരാതന സഭയിലെ ഈസ്റ്റർ, മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാല പണ്ഡിത പുസ്തകങ്ങൾക്ക് പുറമേ, മാർപ്പാപ്പ കുടുംബത്തോട് നടത്തിയ പ്രസംഗത്തിന്റെ ആത്മീയതയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഇവ ഇരുപതിലധികം വിദേശ ഭാഷകളിൽ വിവർത്തനം ചെയ്തു.14 വർഷങ്ങളായി , 1994 മുതൽ 2010 വരെ അദ്ദേഹം ഇറ്റാലിയൻ സ്റ്റേറ്റ് ടെലിവിഷന്റെ (RAI) ആദ്യ ചാനലിൽ ഞായറാഴ്ച്ച തോറും ഒരു പ്രതിവാര പരിപാടി നടത്തി. 2009 മുതൽ, സിറ്റാഡുകാലെ (റിറ്റി) എന്ന സ്ഥലത്ത് ഒരു സന്യാസിമഠത്തിൽ താമസിക്കുന്നു.

ജെ കെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.