കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോ വെച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വ്യക്തമാക്കി പത്രം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തങ്ങളുടേതെന്ന പേരില്‍ പ്രധാനമന്ത്രി മോഡിയുടെ ചിത്രം പ്രചരിക്കുന്നത് തെറ്റാണെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് കമ്പനിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ലോകത്തിലെ അവസാന പ്രതീക്ഷ (ലാസ്റ്റ്, ബെസ്റ്റ് ഹോപ് ഓഫ് ഏര്‍ത്ത്) എന്ന തലക്കെട്ടില്‍ പത്രത്തിന്റെ ഒന്നാം പേജില്‍ ന്യൂയോര്‍ക്ക് ടൈംസ് മോഡിയെ കവര്‍ ചെയ്തു എന്ന രീതിയിലാണ് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലുള്‍പ്പെടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന, ഏറ്റവും ശക്തനായ നേതാവ് നമ്മെ അനുഗ്രഹിക്കാന്‍ ഇവിടെയെത്തിയെന്നും വ്യാജമായി നിര്‍മ്മിച്ചെടുത്ത ചിത്രത്തില്‍ എഴുതിയിരുന്നു. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്.
' അത് കെട്ടിച്ചമച്ച ചിത്രമാണ്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും റീഷെയര്‍ ചെയ്യുന്നതും തെറ്റിധാരണയും അസ്ഥിരതയും ഉണ്ടാക്കുകയേ ചെയ്യുകയുള്ളു. വിശ്വാസ യോഗ്യമായ പത്രപ്രവര്‍ത്തനമാണ് ഏറ്റവും ആവശ്യം' - ന്യൂയോര്‍ക്ക് ടൈംസ് ട്വീറ്റ് ചെയ്തു. നരേന്ദ്ര മോഡിയെക്കുറിച്ച് തങ്ങള്‍ ചെയ്ത വസ്തുതാപരമായ വാര്‍ത്തകളുടെ ലിങ്ക് കൂടി ഉള്‍പ്പെടുത്തിയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ട്വീറ്റ്. ഇതോടെ മോഡിയുടെ പി.ആര്‍ മാനേജര്‍മാര്‍ നടത്തിയ കള്ളക്കളി പുറത്തായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.