ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ എക്സ്പോ 2020യ്‌ക്ക് എത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യാൻ പ്രത്യേക- എമിഗ്രേഷൻകൗണ്ടറുകൾ ഒരുക്കി ജിഡിആർഎഫ്എ ദുബായ്. എക്സ്പോ മാസ്കോട്ടുകളായ ലത്തീഫയും റാഷിദും ചേർന്ന് കുടുംബങ്ങളെ സ്വീകരിക്കുന്ന പശ്ചാത്തലമൊരുക്കിയാണ് കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വിമാനത്താവളം - ടെർമിനൽ മൂന്നിലാണ് ഇത്തരത്തിലുള്ള പവലിയനുകൾ ഒരുക്കി സന്ദർശകരെ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നത്.
ദുബായ് എക്സ്പോ 2020 യുടെ ഔദ്യോഗിക ചിഹ്നങ്ങളായ ലത്തീഫയുടെയും റാഷിദിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രത്യേക കൗണ്ടറുകൾ യാത്രക്കാർക്ക് ഏറെ സന്തോഷം പകരുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി പറഞ്ഞു. മെഗാ ഇവന്റിലേക്കുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെയും സന്ദർശകരെയും മികച്ച രീതിയിൽ സ്വാഗതം- ചെയ്യാനുള്ള വകുപ്പിന്റെ സന്നദ്ധതയുടെ ഭാഗമാണ് ഈസംരംഭം. കുട്ടികളോടൊപ്പം എത്തുന്ന കുടുംബങ്ങൾക്കുള്ളതാണ് ഇത്.ദുബായിലെത്തുന്നത് മുതൽ ആഹ്ലാദകരമായ സന്ദർശന-അനുഭൂതി പകരാൻ ഈ ഉദ്യമം സഹായിക്കുമെന്ന് ലഫ്: ജനറൽ അൽ മർറി വ്യക്തമാക്കി.
ദുബായ് സന്ദർശകർക്കിടയിൽ സന്തോഷം പകരുന്ന തിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുക - എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും പൊതുജനങ്ങളെ സേവിക്കാനുള്ള യുഎഇ നേതൃത്വത്തിന്റെ വിവേകപൂർവ്വമായ കാഴ്ചപ്പാട് കൈവരിക്കുന്നതിനാണ് തന്റെ വകുപ്പ് പ്രവർത്തിക്കുന്നതെന്നും അൽ മർറി കൂട്ടിച്ചേർത്തു. ഈ ചരിത്ര നിമിഷത്തിന് ഭാഗമായതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എയർപോർട്ടിൽ ഊഷ്മള- സ്വീകരണം ലഭിച്ച സന്ദർശകർ സന്തോഷം പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.