ബന്ധുനിയമന വിവാദം: ലോകായുക്ത റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന ജലീലിന്റെ ആവശ്യം തള്ളി സുപ്രീം കോടതി

ബന്ധുനിയമന വിവാദം: ലോകായുക്ത റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന ജലീലിന്റെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ബന്ധുനിയമനവിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന കെ.ടി ജലീലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ബന്ധുനിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജലീലിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കെ.ടി ജലീലിന്റെ ആവശ്യം നിരാകരിച്ചത്.

ലോകായുക്ത റിപ്പോര്‍ട്ടില്‍ സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ടി ജലീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലോകായുക്ത റിപ്പോര്‍ട്ടില്‍ സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ജലീലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.

നിയമനത്തിന് മുന്‍പ് ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ രണ്ട് ജനറല്‍ മാനേജര്‍മാരുടെ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചില്ലെന്ന് ജലീലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജലീൽ അപേക്ഷ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപീം കോടതി വ്യക്തമാക്കി. മുൻപും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ അപേക്ഷ ക്ഷണിക്കാതെ ജനറൽ മാനേജർമാരെ നിയമിച്ചിട്ടുള്ളതിനാൽ അദീബിന്റെ നിയമനത്തിൽ ചട്ടലംഘനമില്ല എന്ന ജലീലിന്റെ വാദം കോടതി തള്ളി.

അദീബിന്റെ നിയമനത്തിന് മുന്‍പ് 37 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് ലോണ്‍ അനുവദിച്ചിരുന്നുവെന്നും ലോണിന്റെ തിരിച്ചടവ് ഇല്ലാത്തതിനെ തുടര്‍ന്ന് നിയമനടപടി സ്വീകരിക്കാന്‍ ആരംഭിച്ചതാണ് ഈ പരാതിക്ക് കാരണമെന്ന് ജലീലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇത് ബന്ധുനിയമനവിഷയമാണെന്നും ഇത് ഭരണഘടാ വിരുദ്ധമാണെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു വ്യക്തമാക്കുകയും ചെയ്തു. ജലീലിന്റെ ഹര്‍ജി തളളുന്നതായി കോടതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.