വത്തിക്കാന്‍: പ്രേഷിത ദൗത്യത്തില്‍ സദാ പങ്കു ചേരുന്ന ദിവ്യ ശിഷ്യത്വം വരിക്കാന്‍ ഓരോ ക്രിസ്ത്യാനിയും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 'സുവിശേഷപ്രഘോഷകരായ ശിഷ്യന്മാര്‍' എന്ന വിഷയവുമായി ബന്ധപ്പെട്ട്, ലോകമെമ്പാടുമുള്ള പ്രാര്‍ത്ഥനാ ശൃംഖലയിലൂടെ പുറത്തിറക്കിയ ഒക്ടോബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാ നിയോഗമടങ്ങിയ വീഡിയോയിലാണ് ഈ ഉദ്‌ബോധനമുള്ളത്.
'ജ്ഞാന സ്‌നാനമേറ്റ ഓരോ വ്യക്തിയും, സുവിശേഷ ദീപ്തമായ ജീവിത സാക്ഷ്യത്തിലൂടെ സുവിശേഷവല്‍ക്കരണത്തില്‍ ഏര്‍പ്പെടുവാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം'- സിനഡല്‍ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുന്ന അവസരത്തിലെ പ്രാര്‍ത്ഥനാ നിയോഗം
പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു.
പ്രേഷിത ദൗത്യവുമായി അയക്കപ്പെട്ട ശിഷ്യന്മാരാകാന്‍ തയ്യാറാണോ എന്ന ചോദ്യമാണ് യേശു നമ്മോട് ഉയര്‍ത്തുന്നത് - പാപ്പ പറഞ്ഞു.അതിനു വേണ്ടി പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ നമ്മെ വിട്ടുകൊടുക്കണം. നമ്മുടെ ജോലികള്‍, സഹജീവികളുമായ ഇടപെടലുകള്‍, അനുദിന ജീവിതത്തിലെ ഇതര സംഭവങ്ങള്‍ എന്നിവയൊക്കെ ദൈവത്തോടൊത്തായിരിക്കാം. ഇത്തരത്തിലൂടെ ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കാന്‍ തയ്യാറാകുകയാണ് യേശു ഉയര്‍ത്തുന്ന ചോദ്യത്തിനുള്ള ഉത്തരം.
ക്രിസ്തുവാകണം നമ്മെ ചലിപ്പിക്കുന്നത്. ക്രിസ്തുവിനാല്‍ നയിക്കപ്പെടുന്നതിനാലാണ് നാം ഓരോ കാര്യവും ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ വ്യക്തമാകണം. ഇത്തരത്തിലുള്ള ജീവിതസാക്ഷ്യം സഹജീവികളില്‍ അതിശയം ജനിപ്പിക്കും. ഒരു വ്യക്തിക്ക് ഇതെങ്ങനെയാണ് സാധ്യമാകുകയെന്ന അന്വേഷണമുണ്ടാകും. എല്ലാവരോടും ഇതുപോലെ പെരുമാറാനുള്ള സ്‌നേഹവും, പ്രവൃത്തികളിലെ ആകര്‍ഷകത്വവും, നല്ല മനോഭാവവും എവിടെ നിന്നു വരുന്നുവെന്ന ചോദ്യം ഉയരുകയും ചെയ്യും.
പ്രേഷിത ദൗത്യമെന്നത് മതപരിവര്‍ത്തനമല്ല സുവിശേഷവല്‍ക്കരണമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിപ്പിച്ചു. ആളുകള്‍ക്കു മുന്നില്‍ യേശുവിനെ അവതരിപ്പിക്കലാണാവശ്യം. 'എനിക്ക് യേശുവിനെ അറിയാം, നിങ്ങള്‍ അവനെ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് പറയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രേഷിത ദൗത്യത്തില്‍ സദാ പങ്കു ചേരുന്ന ദിവ്യ ശിഷ്യത്വമാകണം മുഖ്യമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
ബിഷപ്പുമാരുടെ സിനഡ് ഒക്ടോബര്‍ 10 ന് ആരംഭിക്കാനിരിക്കേയാണ് എല്ലാ കത്തോലിക്കരും 'ദൈവത്തിന്റെ തീര്‍ത്ഥാടകരും മിഷനറി ജനങ്ങളും' ആയി ഒരുമിച്ച് നടക്കാനുള്ള ആഹ്വാനം. ഒക്ടോബറിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ഥനയുടെ മറ്റൊരു വശം, 'മാനവികതയും സഭയുടെ ദൗത്യവും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ കര്‍ത്താവിന്റെ ആത്മാവ് നമ്മെ എങ്ങനെയാണ് വിളിക്കുന്നതെന്ന് തിരിച്ചറിയാനും തിരിച്ചറിയാനുമുള്ള' ക്ഷണമാണ്: സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് അഭിപ്രായപ്പെട്ടു.
'പ്രാര്‍ത്ഥനയില്‍ വേരൂന്നിയ ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെ വിവേചന പൂര്‍ണ്ണമായ സുവിശേഷ പ്രഘോഷണ പ്രക്രിയയില്‍ പങ്കെടുക്കാന്‍ പാപ്പ എല്ലാ ക്രിസ്ത്യാനികളെയും ക്ഷണിക്കുകയാണ്':വത്തിക്കാന്റെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഫോര്‍നോസ് പറഞ്ഞു.
മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും പ്രാര്‍ത്ഥന നിയോഗങ്ങൾ :
ജനുവരി 2021
മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.
ഫെബ്രുവരി 2021
സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.
മാർച്ച് 2021
അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏപ്രിൽ 2021
മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.
മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.
ജൂൺ 2021
മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.
ഫെബ്രുവരി 2021
സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.
മാർച്ച് 2021
അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏപ്രിൽ 2021
മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.
മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.
ജൂൺ 2021
വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം
ജൂലൈ 2021
സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.
ഓഗസ്റ്റ് 2021
സഭ സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട് കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.
സെപ്റ്റംബർ 2021
പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.
ഒക്ടോബർ 2021
മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട് , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.
നവംബർ 2021
വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
ഡിസംബർ 2021
വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാ ത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.
മാർപാപ്പയുടെ ഒക്ടോബർ മാസ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് കൊണ്ടുള്ള വീഡിയോ വത്തിക്കാൻ ന്യൂസ് പുറപ്പെടുവിച്ചത് കാണാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26