പ്രവാസികള്‍ക്ക് ആശ്വാസം: കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നു

പ്രവാസികള്‍ക്ക് ആശ്വാസം: കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നു

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞതോടെ കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം ഇന്ന് സര്‍വീസ് നടത്തി. ഒന്നരവര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നത്.

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം കുറയുന്ന പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള ഏറ്റവും തിരക്കേറിയ രാജ്യാന്തര സര്‍വീസുകളില്‍ ഒന്നായിരുന്ന കൊളംബൊ വിമാനം കൊച്ചിയില്‍ നിന്ന് പ്രതിദിന സര്‍വീസ് തുടങ്ങി. രാവിലെ 08.45 ന് എത്തിയ വിമാനം 09.45 ന് മടങ്ങി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസ് തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തും.

ഒന്നര വര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ യാത്ര നടത്താന്‍ സൗകര്യമൊരുക്കുന്ന കൊളംബൊ സര്‍വീസ് എല്ലാ ദിവസവും തുടങ്ങുന്നത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.