സോള്‍: രാജ്യത്തിന്റെ മിസൈല്‍ പരീക്ഷണങ്ങളെ വിമര്‍ശിച്ച ഐക്യരാഷ്ട്ര സഭയ്ക്കെതിരെ മുന്നറിയിപ്പുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടുന്നതിന് മുന്‍പായി ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ പറ്റി ചിന്തിക്കണമെന്നാണ് ഏകാധിപത്യ ഭരണമുള്ള ഉത്തര കൊറിയയുടെ ഭീഷണി.
ഉത്തര കൊറിയയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജോ ചോല്‍ സു ആണ് യു.എന്‍ സുരക്ഷാ കൗണ്‍സിലിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്. ഐക്യരാഷ്ട്ര സഭയുടെ 'ഇരട്ടത്താപ്പിനെ' ഉത്തര കൊറിയ വിമര്‍ശിച്ചു.അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ ഇത്തരത്തില്‍ ആയുധ പരീക്ഷണം നടത്തുമ്പോള്‍ സംഘടന മൗനം പാലിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസവും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മിസെല്‍ പരീക്ഷണമാണ് രാജ്യം നടത്തിയത്. തുടരെ തുടരെയുള്ള ഇത്തരം പരീക്ഷണങ്ങള്‍ മറ്റു രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ അടിയന്തര മീറ്റിങ്ങില്‍ ഉത്തര കൊറിയയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.രാജ്യത്തിന്റെ തുടരെ തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ഇതിനെ സഭയിലെ മറ്റ് അംഗങ്ങളും പിന്താങ്ങി. ഇതാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.