വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഇരകളാകരുത് ദുര്‍ബലര്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഇരകളാകരുത് ദുര്‍ബലര്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: വലിച്ചെറിയല്‍ സംസ്‌കാരത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രവാചക സ്വഭാവം ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദുര്‍ബലര്‍ തിരസ്‌കരിക്കപ്പെടുകയും പാഴ് വസ്തുവായി കണക്കാക്കപ്പെടുകയും ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന 'വിശ്വാസവും വെളിച്ചവും' എന്ന പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യം പ്രവചനപരമാണെന്ന് മാര്‍പ്പാപ്പാ അഭിപ്രായപ്പെട്ടു.സുവിശേഷത്തിന്റെ ഹൃദയമാണ്് തിരസ്‌കൃതരെ ചേര്‍ത്തുനിര്‍ത്തുന്ന ഈ സന്ദേശം.

ബുദ്ധിമാന്ദ്യമുള്ളവരെയും അവരുടെ കുടുംബങ്ങളെയും സഭയിലും സമൂഹത്തിലും അവര്‍ക്കുള്ള സ്ഥാനം കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി 1971-ലെ ഉത്ഥാനത്തിരുന്നാളില്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ജന്മംകൊണ്ട 'വിശ്വാസവും വെളിച്ചവും' എന്ന പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അതിലെ അംഗങ്ങളായ അമ്പതോളം പേരെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

വലിച്ചെറിയല്‍ സംസ്‌കാരത്തിനെതിരെ നിരന്തര പോരാട്ടം ആവശ്യമാണ്. വൈവിധ്യം ഒരു സമ്പന്നതയാണെന്നും അതൊരിക്കലും പുറന്തള്ളലിനും വിവേചനത്തിനും കാരണമാകരുതെന്നും ഓര്‍മ്മിപ്പിക്കുന്ന പ്രവാചകത്വം സുപ്രധാനമാണെന്നും പാപ്പ പറഞ്ഞു. പ്രത്യേകിച്ച്, ഏറ്റവും ചെറിയവരും തിരസ്‌കൃതരും ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നു.അവര്‍ക്ക് സഭയിലും ലോകത്തിലും സ്ഥാനമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന സ്‌നേഹത്തിന്റെയും സ്വാഗതം ചെയ്യലിന്റെയും സന്ദേശം പരത്തിക്കൊണ്ട് ഈ പ്രസ്ഥാനം എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നു- പാപ്പ അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.