ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേതെന്ന് റിപ്പോർട്ട്. ആർട്ടണ്‍ ക്യാപിറ്റലിന്‍റെ ദ ഗ്ലോബല്‍ പാസ്പോർട്ട് ഇന്‍ഡക്സാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 152 രാജ്യങ്ങളിലേക്ക് പ്രവേശന അനുമതി നേടിയാണ് യുഎഇയുടെ പാസ്പോർട്ട് ഈ നേട്ടം സ്വന്തമാക്കിയത്.
ഈ പാസ്പോർട്ടിലെത്തുന്നവർക്ക് 98 രാജ്യങ്ങള്‍ വിസ ഇല്ലാതെ പ്രവേശനം നല്‍കിയപ്പോള്‍ 54 രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവലിലും 46 രാജ്യങ്ങള്‍ നേരത്തെയുളള വിസയിലും പ്രവേശനം അനുവദിച്ചു. 2018 ലാണ് ലോകത്തെ ശക്തമായ പാസ്പോർട്ടായി യുഎഇയുടെ പാസ്പോർട്ടിന ആദ്യമായി വിലയിരുത്തിയത്. 2019 ലും യുഎഇ പാസ്പോർട്ട് നേട്ടം നിലനിർത്തിയിരുന്നു.
2020 ല്‍ കൈവിട്ട നേട്ടം വീണ്ടും 2021 യുഎഇ പാസ്പോർട്ടിനെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍റാണ്. 146 രാജ്യങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതാണ് ഈ പാസ് പോർട്ട്. മധ്യപൂർവ്വ ദേശത്ത് യുഎഇ കഴിഞ്ഞാല്‍ ശക്തമായ പാസ്പോർട്ട് ഇസ്രായേലിന്‍റേതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.