കോടതിയില്‍ അനില്‍ അംബാനി 'പാപ്പര്‍'; വിദേശത്ത് 130 കോടി ഡോളറിന്റെ സ്വത്ത്

 കോടതിയില്‍ അനില്‍ അംബാനി 'പാപ്പര്‍'; വിദേശത്ത് 130 കോടി ഡോളറിന്റെ സ്വത്ത്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കോടതിയില്‍ വ്യവസായി അനില്‍ അംബാനി പാപ്പരാണ്. എന്നാല്‍ ജഴ്സി ദ്വീപിലും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലും സൈപ്രസിലുമായി 18 കമ്പനികളെന്ന് 'പാന്‍ഡൊറ രേഖകള്‍.' 2007-നും 2010-നുമിടയിലാണ് ഈ കമ്പനികള്‍ സ്ഥാപിച്ചത്. ഇതില്‍ ഏഴു കമ്പനികള്‍വഴി 130 കോടി ഡോളര്‍ (9659 കോടി രൂപ) കടമെടുക്കുകയും നിക്ഷേപിക്കുകയും ചെയ്തു. ജഴ്സിയില്‍ എട്ടു കമ്പനികളും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ ഏഴും സൈപ്രസില്‍ മൂന്നും കമ്പനികളാണ് പാപ്പരായ അംബാനിക്കുള്ളത്.

2020 ഫെബ്രുവരിയില്‍ ചൈനീസ് ഉടമസ്ഥതയിലുള്ള മൂന്നു ബാങ്കുകളുമായി ലണ്ടന്‍ കോടതിയില്‍ കേസ് നടന്നപ്പോള്‍ തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നാണ് അംബാനി അവകാശപ്പെട്ടത്. അംബാനിക്ക് വിദേശത്ത് കമ്പനികളുണ്ടാകാമെന്നും അതേക്കുറിച്ച് വെളിപ്പെടുത്താത്തതാകുമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ബാങ്കുകള്‍ക്ക് 71.6 കോടി ഡോളര്‍ നല്‍കാന്‍ മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ വിദേശത്ത് സമ്പത്തില്ലെന്നു പറഞ്ഞു അംബാനി പണമടച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.