കാബൂള്‍: രക്തച്ചൊരിച്ചിലിലൂടെ അഫ്ഗാനില്‍  ഭരണം പിടിച്ച താലിബാന്‍ തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടിയായി ബാങ്കുകളുടെ തകര്‍ച്ച. താലിബാന്റെ ക്രൂരതയും വാക്കിലും പ്രവര്‍ത്തിയിലുമുള്ള സത്യസന്ധതയില്ലായ്മയും  ഭയന്ന് ജനങ്ങള്‍ ബാങ്കുകളില്‍ നിന്ന് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചതാണ് പല പ്രമുഖ ബാങ്കുകളുടെയും തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.
ഇതോടെ അഫ്ഗാനിസ്ഥാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. രാജ്യത്തെ എല്ലാ ബാങ്കുകളില്‍ നിന്നും വലിയ തുകകളാണ് ഇപ്പോഴും പിന്‍വലിക്കപ്പെടുന്നത്. പണം നിക്ഷേപിക്കാനും ജനങ്ങള്‍ ബാങ്കുകള്‍ തെരഞ്ഞെടുക്കുന്നില്ല. ഇതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഇസ്ലാമിക് ബാങ്ക് ഓഫ് അഫ്ഗാനിസ്ഥാന്റെ സിഇഒ സയ്യദ് മൂസ ഖലീം അല്‍-ഫലാഹി പറയുന്നു.
രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അവശേഷിക്കുന്നവ ഭാഗികമായ സേവനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചതോടെ  അഫ്ഗാനിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിലെ 9.5 ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തി അമേരിക്ക മരവിപ്പിച്ചിരുന്നു. 
അഫ്ഗാനിസ്ഥാന് തങ്ങളുടെ പഴയ സാമ്പത്തിക സ്രോതസുകളെ ഇനി നല്‍കാനാവില്ലെന്ന് ഐഎംഎഫ് നിലപാട് എടുത്തിരുന്നു.  ലോക ബാങ്കും അഫ്ഗാനിസ്ഥാനിലെ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുകയാണെന്നും ഐഎംഎഫ് രേഖമൂലം വ്യക്തമാക്കിയിരുന്നു.  
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.