'ജിമെക്‌സ്' ; അറബിക്കടലില്‍ ഇന്ത്യ, ജപ്പാന്‍ നാവിക സേനാ സംയുക്ത പരിശീലനം

 'ജിമെക്‌സ്' ; അറബിക്കടലില്‍ ഇന്ത്യ, ജപ്പാന്‍ നാവിക സേനാ സംയുക്ത പരിശീലനം

ന്യൂഡല്‍ഹി:സമുദ്ര സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ജപ്പാന്‍, ഇന്ത്യ സംയുക്ത നാവിക പരിശീലനം(ജിമെക്സ്) അഞ്ചാം പതിപ്പ് ഒക്ടോബര്‍ 6 മുതല്‍ 8 വരെ. അറബിക്കടലിലായിരിക്കും ഇരു രാജ്യങ്ങളുടെയും സംയുക്ത പരിശീലനം അരങ്ങേറുക.

ജിമെക്സ് പരമ്പര 2012 ജനുവരി മുതലാണ് ഇരു രാജ്യങ്ങളും ആരംഭിച്ചത്. 2020 സെപ്റ്റംബറിലായിരുന്നു ഇതിനു മുമ്പുള്ള ജിമെക്സ്. ഇന്ത്യന്‍ നാവിക സേനയെ പ്രതിനിധീകരിച്ച് തദ്ദേശീയമായി നിര്‍മ്മിച്ച ഗൈഡഡ് മിസൈല്‍ സ്റ്റേല്‍ത്ത് ഡിസ്ട്രോയര്‍ 'കൊച്ചി'യും ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ് 'ടെഗും' പരിശീലനത്തില്‍ പങ്കെടുക്കും. റിയര്‍ അഡ്മിറല്‍ അജയ് കൊച്ചാര്‍ ആകും ഇന്ത്യന്‍ ഭാഗത്തിന്റെ സേനാനായകത്വം വഹിക്കുന്നത്.

കപ്പലുകള്‍ക്കു പുറമെ പി ഐ ലോംഗ് റെയ്ഞ്ച് മാരിടൈം പട്രോള്‍ യുദ്ധവിമാനവും, ഡോര്‍ണിയര്‍ മാരിടൈം പട്രോള്‍ യുദ്ധവിമാനവും, ഇന്റഗ്രല്‍ ഹെലികോപ്റ്ററുകള്‍, മിഗ് 29 കെ യുദ്ധവിമാനം എന്നിവയും ജിമെക്സില്‍ പങ്കെടുക്കും.

ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ (ജെഎംഎസ്ഡിഎഫ്) പടക്കപ്പലായ 'കാഗയും', 'ഇസുമോ' എന്ന ക്ലാസ് ഹെലികോപ്റ്റര്‍ കാരിയറും 'മുരാസമുമായ' എന്ന ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുമാണ് ജപ്പാന്റെ നാവികസേനയെ പ്രതിനിധീകരിച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. റിയര്‍ അഡ്മിറല്‍ ഇക്യൂഷി ഇസുരു ജപ്പാന്റെ പരിശീലനത്തിന് സേനാനായകത്വം വഹിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.