ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംഘടനകള്‍ എന്നിവയില്‍ 271 തസ്തികകളിലെ 3261 ഒഴിവുകളിലേക്കാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചത്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഗ്രൂപ്പ് ബി ജൂനിയര്‍ ഗ്രേഡ് തസ്തികയിലെ 40 ഒഴിവുകള്‍, കേരളത്തിലെ 22 ഒഴിവുകള്‍ എന്നിവ ഇതിലുള്‍പ്പെടും.
യോഗ്യത, വ്യവസ്ഥകള്‍, അപേക്ഷ മാതൃക എന്നീ വിശദ വിവരങ്ങള്‍ https://ssc.nic.in , http://ssckkr.kar.nic.in എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാണ്. 2021 ഒക്ടോബര്‍ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v