ചെന്നൈ: ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച് മദ്യം കഴിച്ച കുട്ടി മരിച്ചു. മുത്തച്ഛന്‍ വാങ്ങിവച്ച മദ്യമാണ് നാലുവയസുകാരന്‍ അറിയാതെ കഴിച്ചത്. പേരക്കുട്ടി ഗുരുതരാവസ്ഥയിലായതോടെ മുത്തച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു.തിരുവലം അണ്ണാനഗര്‍ സ്വദേശി ചിന്നസാമി (62), മകളുടെ മകന്‍ രുദ്രേഷ് (4) എന്നിവരാണ് മരിച്ചത്.
വെല്ലൂര്‍ ജില്ലയിലെ കാട്പാടിക്കടുത്താണ് ദാരുണ സംഭവം. ചിന്നസാമി വൈകിട്ട് മദ്യപിച്ചശേഷം അടുത്ത മുറിയിലിരുന്ന് ടിവി കാണുകയായിരുന്നു. ഈസമയത്താണ് ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി മുത്തച്ഛന്‍ കാണാതെ മദ്യം കുടിച്ചത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ചിന്നസാമിയും പേരക്കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു. മദ്യം കഴിച്ചതോടെ ശ്വാസംമുട്ടിയ രുദ്രേഷ് കുഴഞ്ഞു വീണു. ശബ്ദം കേട്ട് ഓടിയെത്തിയ മുത്തച്ഛന്‍ അയല്‍ക്കാരെയും മകളെയും വിവരമറിയിക്കുകയായിരുന്നു. മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ നാട്ടുകാര്‍ ചിന്നസാമിയെ കുറ്റപ്പെടുത്തി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.