ഗുവാഹത്തി: സര്‍ക്കാരിന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം എന്ന നിലയില്‍ തല മുണ്ഡനം ചെയ്യ്ത് ബിജെപി എംഎല്‍എ. ത്രിപുരയിലെ സുര്‍മ നിയോജക മണ്ഡലത്തിലെ എംഎല്‍എ ആഷിസ് ദാസാണ് തല മുണ്ഡനം ചെയ്യ്ത് പാര്‍ട്ടി വിട്ടത്.
ബിജെപിയുടെ ദുഷ്‌പ്രവൃത്തികള്‍ക്ക് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മൊട്ടയടിച്ചു.
ത്രിപുരയില്‍ ബിജെപി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തില്‍ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും അതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും ആഷിസ് ദാസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു.
ആഷിസ് ഉടന്‍ തൃണമൂലില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. 'ഇന്ന് ഞാന്‍ ബി ജെ പി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ പ്രായശ്ചിത്തമായി എന്റെ തല മൊട്ടയടിച്ചു. ഞാന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, ഞാന്‍ തെറ്റായ പ്രവൃത്തികളുടെ വിമര്‍ശകനാണ്. ഞാന്‍ പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു'- ആശിസ് ദാസ് പറഞ്ഞു. അതേസമയം ആഷിസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ത്രിപുര ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് മമത ബാനര്‍ജിയെ ആഷിസ് വളരെയധികം പ്രശംസിച്ചിരുന്നു. നിരവധി ആളുകളും സംഘടനകളും മമതയെ പ്രധാനമന്ത്രിയായി ആഗ്രഹിക്കുന്നുവെന്നും അവര്‍ ഒരു ബംഗാളിയായതിനാല്‍ ഈ പദവിയിലേക്ക് ഉയര്‍ത്തുന്നത് വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.