ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും കണ്ടെത്തി; വജ്ര വിപണിയില്‍ വീണ്ടും പ്രതീക്ഷ ഉണര്‍ത്തി ബോട്സ്വാന

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും കണ്ടെത്തി; വജ്ര വിപണിയില്‍ വീണ്ടും പ്രതീക്ഷ ഉണര്‍ത്തി ബോട്സ്വാന

ഗ്യാബരോന്‍: വജ്രത്തോട് മനുഷ്യന് എപ്പോഴും ഒരു പ്രത്യേക താല്‍പര്യമാണ്. കാരണം ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള വസ്തുക്കളില്‍ ഒന്നാണ് പ്രകൃതി സമ്പത്തായ വജ്രം. കാര്‍ബണിന്റെ പരല്‍ രൂപമായ വജ്രം ഖനികളില്‍ നിന്നാണ് കൂടുതലും ലഭിക്കുന്നത്. പ്രകൃതിദത്ത വജ്രം 95 ശതമാനവും കിട്ടുന്നത് ആഫ്രിക്കയില്‍ നിന്നാണ്. ഇപ്പോള്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ വജ്രം കണ്ടെത്തിയിരിക്കുകയാണ്. അതും ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ നിന്നു തന്നെ.

ബോട്സ്വാനയില്‍ പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ കമ്പനി ലുകാരായ്ക്കാണ് വജ്രം കിട്ടിയത്. വജ്രം കമ്പനി മേധാവി ബോട്സ്വാന പ്രസിഡന്റിന് കൈമാറി. വെള്ള നിറത്തിലുള്ള ഈ വജ്രം 1174.76 കാരറ്റാണ്.

ബോട്സ്വാനയിലെ കരോവെ ഖനിയില്‍ നിന്നാണ് വജ്രം കണ്ടെത്തിയത്. ഇതിനു മുമ്പും ഇവിടെ നിന്ന് നിരവധി വജ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പതിനേഴ് വജ്രങ്ങളാണ് ഈ ഖനിയില്‍ നിന്ന് കിട്ടിയിട്ടുള്ളത്. അവയില്‍ തന്നെ അഞ്ചെണ്ണം 300 കാരറ്റ് തൂക്കമുള്ളതും ബാക്കിയുള്ളവ നൂറില്‍ താഴെ തൂക്കമുള്ളവയുമാണ്.

ലോകത്ത് കണ്ടുപിടിച്ചിട്ടുള്ള വജ്രങ്ങളില്‍ ഏറ്റവും വലിയ പത്ത് വജ്രങ്ങളില്‍ ആറെണ്ണവും ബോട്സ്വാനയില്‍ നിന്നാണ് കിട്ടിയത്. ലോകത്തെ ഏറ്റവും വലിയ വജ്രവും കണ്ടുപിടിച്ചതും ദക്ഷിണാഫ്രിക്കയില്‍ നിന്ന് തന്നെയാണ്. 3106 കാരറ്റ് തൂക്കമുള്ള വജ്രം 1905 ലാണ് കിട്ടിയത്. പിന്നീട് 2015 ല്‍ 1109 കാരറ്റുള്ള വജ്രവും കണ്ടുപിടിച്ചു. നിലവില്‍ ലോകത്ത് വലിപ്പത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വജ്രമാണിത്.

ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത് തന്നെ വജ്ര ഖാനിയെന്നാണ്. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ കോവിഡ് കാലത്ത് അത് രൂക്ഷമാകുകയും ചെയ്തു. സാമ്പത്തിക ദുരിതത്തിന് പരിഹാരം കാണാന്‍ ഇതൊരു സഹായകമാകുമെന്നാണ് രാജ്യത്തിന്റെ കണക്കു കൂട്ടല്‍.

രാജ്യത്ത് നടക്കുന്ന വജ്രവ്യാപാര ഇടപാടുകളില്‍ നിന്ന് കിട്ടുന്ന തുകയുടെ എണ്‍പത് ശതമാനം രാജ്യത്തിനുള്ളതാണ്. അത് കമ്പനികള്‍ സര്‍ക്കാരിന് കൈമാറും. പുതിയ വജ്രത്തിന്റെ കണ്ടെത്തല്‍ കോവിഡ് കാരണം ഇടിഞ്ഞ രാജ്യത്തെ വജ്ര വിപണിക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.