വിശുദ്ധ ദിമെട്രിയൂസ്: തെസ്‌ലോണിക്കയിലെ 'മഹാനായ രക്തസാക്ഷി'

വിശുദ്ധ ദിമെട്രിയൂസ്:  തെസ്‌ലോണിക്കയിലെ 'മഹാനായ രക്തസാക്ഷി'

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 08

തി ധനികരായ ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് ദിമെട്രിയൂസിന്റെ ജനനം. ധീര യോദ്ധാവായിരുന്ന അദ്ദേഹത്തെ  മാക്‌സിമിയന്‍ ചക്രവര്‍ത്തി തെസ്‌ലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു.

പക്ഷേ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞ ഉടന്‍ തന്നെ ചക്രവര്‍ത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയില്‍ തടവിലാക്കുകയും ബി.സി 306 ല്‍ സിര്‍മിയം (ഇന്നത്തെ സെര്‍ബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാല്‍ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 586 ല്‍ ഒരു യുദ്ധത്തിനിടക്ക് തെസ്‌ലോണിക്കയുടെ രക്ഷക്കായി വിശുദ്ധന്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു.

ആ നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം രണ്ട് പള്ളികള്‍ പണിതു. ഒരെണ്ണം സിര്‍മിയയിലും മറ്റൊന്ന് തെസ്‌ലോണിക്കയിലും. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്‌ലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സിര്‍മിയയിലെത്തിയതെന്നു കരുതുന്നു. മേല്‍പറഞ്ഞ രണ്ടു പള്ളികളും പണികഴിപ്പിച്ചത് ലിയോണ്‍ഷിയസ് ആണ്.

ബാല്‍ക്കന്‍സ് പ്രദേശങ്ങളിലുള്ള ഏതാണ്ട് ഇരുന്നൂറോളം പള്ളികള്‍ ഈ വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളില്‍ നിന്നും തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. തെസ്‌ലോണിക്കയിലെ പള്ളി പണിയുന്നതിനു മുന്‍പ് തന്നെ ദിമെട്രിയൂസിനെ വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. 441 ല്‍ ഉണ്ടായ ആക്രമണത്തില്‍ സിര്‍മിയം തകര്‍ക്കപ്പെട്ടു.

ഇതിനാല്‍ തെസ്‌ലോണിക്കയിലെ രണ്ടാമത്തെ പള്ളിയാണ് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദിമെട്രിയൂസിനെ വണങ്ങുന്നവരുടെ പ്രധാന കേന്ദ്രം. നിരവധി തീര്‍ത്ഥാടകര്‍ ഈ പള്ളി സന്ദര്‍ശിച്ചു കൊണ്ടിരുന്നു. എന്നാല്‍ 1917ല്‍ ഉണ്ടായ തീപിടുത്തത്തില്‍ ഈ പള്ളി കത്തി നശിച്ചുവെങ്കിലും ധാരാളം ആളുകളെ ഉള്‍കൊള്ളത്തക്കവിധത്തില്‍ പിന്നീട് പുനര്‍നിര്‍മ്മിക്കപ്പെട്ടു.

കാലം ചെല്ലും തോറും ദിമെട്രിയൂസ് 'മഹാനായ രക്തസാക്ഷി' എന്ന പേരില്‍ പരക്കെ അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കീര്‍ത്തി പരക്കുകയും ചെയ്തു. വിശുദ്ധനെകുറിച്ച് എഴുതപ്പെട്ട ആദ്യ രേഖകള്‍ കിട്ടിയിട്ടുള്ളത് ഒമ്പതാം നൂറ്റാണ്ടിലാണ്. ഇതനുസരിച്ച് വിശുദ്ധനെ വധിക്കാനുള്ള ഉത്തരവ് മാക്‌സിമിയന്‍ ചക്രവര്‍ത്തി നേരിട്ട് നല്‍കുകയായിരുന്നു.

കുരിശു യുദ്ധക്കാരുടെ മദ്ധ്യസ്ഥ വിശുദ്ധരില്‍ ഒരാളായിട്ടാണ് വിശുദ്ധ ദിമെട്രിയൂസ് അറിയപ്പെടുന്നത്. വിശുദ്ധന്റെ നാമഹേതു തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ 26 പൗരസ്ത്യ സഭകളില്‍ വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ബൈസന്റൈന്‍ ആരാധന ക്രമം തയ്യാറാക്കിയവരില്‍ വിശുദ്ധന്റെ പേരും പെടുന്നു. ഇറ്റലിയിലെ റാവന്നയിലും ഇദ്ദേഹത്തെ ആദരിച്ച് വരുന്നു. അവിടുത്തെ ഒരു പുരാതന പള്ളി വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഹൈനാള്‍ട്ട്

2. അക്വിറ്റെയിനിലെ അമോര്‍

3. ഫ്രീജിയന്‍ പുരോഹിതനായിരുന്ന ആര്‍ടെമോണ്‍

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.