ഏഴാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു; ഡീസല്‍ ഉടന്‍ സെഞ്ച്വറി അടിക്കും

 ഏഴാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു; ഡീസല്‍ ഉടന്‍ സെഞ്ച്വറി അടിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍വില നൂറു രൂപയ്ക്ക് അടുത്തെത്തി. ഏഴാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 78 പൈസയാണ്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസല്‍ 97 രൂപ 20 പൈസയായി. കോഴിക്കോട് പെട്രോള്‍ വില 104.02ഉം ഡീസല്‍ വില 97.54ഉം ആണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇന്നലെയും വര്‍ധന ഉണ്ടായി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍
പറയുന്നു.

അതിനിടെ, രാജ്യത്ത് അതിരൂക്ഷമായ കല്‍ക്കരി ക്ഷാമത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. കല്‍ക്കരി വകുപ്പ് സെക്രട്ടറി അനില്‍ കുമാര്‍ ജെയിന്റെ നേതൃത്വത്തില്‍ കല്‍ക്കരി വ്യവസായ സംഘടനയുടെ യോഗം ചേര്‍ന്നു. കല്‍ക്കരി സംഭരണ ചട്ടങ്ങള്‍ ലളിതമാക്കാന്‍ യോഗം തീരുമാനിച്ചു. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സിമന്റ് , അലൂമിനിയം ഉത്പാദനം രാജ്യത്ത് കടുത്ത പ്രതിസന്ധിയിലായി. സിമന്റ് വിലയില്‍ ഒരാഴ്ചക്കിടെ നൂറ്റമ്പത് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.