കാബൂളില്‍ വീണ്ടും ഭീകരരുടെ ചോരക്കളി: പള്ളിയില്‍ ഉഗ്രസ്‌ഫോടനം; മരണം നൂറിലേറെ

കാബൂളില്‍ വീണ്ടും ഭീകരരുടെ ചോരക്കളി: പള്ളിയില്‍ ഉഗ്രസ്‌ഫോടനം; മരണം നൂറിലേറെ

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മുസ്ലീം പള്ളിയില്‍ നടന്ന ഉഗ്ര ബോംബ് സ്ഫോടനത്തില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുണ്ടൂസ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഷിയ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച നിസ്‌കാരത്തിനായി നിരവധി പേരാണ് പള്ളിയില്‍ ഒത്തുകൂടിയിരുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എങ്കിലും സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്നാണ് സൂചന. അഫ്ഗാന്‍ ജനസംഖ്യയില്‍ 20 ശതമാനമാണ് ഷിയാ മുസ്ലീങ്ങള്‍.

കഴിഞ്ഞ ഞായറാഴ്ചയും കാബൂളിലെ മുസ്ലീം പള്ളിയില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.