ഒരാഴ്ചയ്ക്കിടെ വീണ്ടും മണിക്കൂറുകളോളം മരവിച്ച് ഫേസ്ബുക്ക്; ക്ഷമാപണവുമായി കമ്പനി

  ഒരാഴ്ചയ്ക്കിടെ വീണ്ടും മണിക്കൂറുകളോളം മരവിച്ച്  ഫേസ്ബുക്ക്; ക്ഷമാപണവുമായി കമ്പനി



വാഷിംഗ്ടണ്‍: ഫേസ്ബുക്ക് വീണ്ടും രണ്ട് മണിക്കൂറോളം പണിമുടക്കി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ആഗോളഭീമന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്.സേവനം നിലച്ചതിനെ തുടര്‍ന്ന് ക്ഷമാപണവുമായി കമ്പനി വീണ്ടും രംഗത്തെത്തി.ഫേസ്ബുക്കിനോടൊപ്പം ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയുടെ സേവനവും നിലച്ചിരുന്നു.

'കഴിഞ്ഞ രണ്ട് മണിക്കൂര്‍ സേവനം നിലച്ചതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലായി' എന്നാണ് ഫേസ് ബുക്ക് കുറിച്ചത്. കഴിഞ്ഞയാഴ്ച സംഭവിച്ചതുപോലെ കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമിലെ തെറ്റായ കോണ്‍ഫിഗറേഷന്‍ ആണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മുന്‍പ് ഫേസ്ബുക്കിന്റെ സേവനം നിലച്ചത് കമ്പനിക്കും മാര്‍ക്ക് സക്കര്‍ബര്‍ഗിനും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കിയിരുന്നു.ഇതിനേ തുടര്‍ന്ന് ആഗോള കോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്ന് വരെ സക്കര്‍ബര്‍ഗ് പിന്തള്ളപ്പെട്ടു.ഏഴു മണിക്കൂര്‍ നേരത്തേക്കാണ് അന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ്,ഇന്‍സ്റ്റഗ്രാം, തുടങ്ങിയ സമൂഹമാദ്ധ്യമങ്ങള്‍ നിലച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.