നിങ്ങള്‍ അല്‍ഭുതങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ലോകം ചുറ്റി സഞ്ചരിക്കണം. അങ്ങനെ യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും കാനഡയിലെ ആല്‍ബെര്‍ട്ടയിലുള്ള 'അബ്രഹാം തടാകം' ഒരുതവണയെങ്കിലും കാണണം. കാരണം അത്രക്ക് അപൂര്‍വമായ ഒരു പ്രതിഭാസമാണ് അബ്രഹാം തടാകം. ഒരു കൃത്രിമ തടാകമായ അബ്രഹാം തടാകം ആല്‍ബെര്‍ട്ടയിലെ ഏറ്റവും വലിയ ജലസംഭരണിയാണ്.
തടാകത്തിന് മുകളില്‍ കാണപ്പെടുന്ന തണുത്തുറഞ്ഞ കുമിളകളാണ് ഈ തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അല്‍ഭുതവും. തണുത്തുറഞ്ഞ പ്രതലത്തില്‍ കുടുങ്ങി, മീഥെയ്ന്‍ വാതകം പതുക്കെ നീങ്ങുകയും ഉരുകുകയും ചെയ്യുമ്പോള്‍ മനോഹരമായ വായു കുമിളകള്‍ സൃഷ്ടിക്കപ്പെടുന്നു. പിന്നീട് ഈ കുമിളകള്‍ തടാകത്തിന് മുകളിലായി മഞ്ഞു പാളിയില്‍ കുടുങ്ങി തണുത്തുറഞ്ഞ് നില്‍ക്കുന്നു.
തടാകത്തിലെ സസ്യങ്ങളും മൃഗങ്ങളും അടിയിലേക്ക് താഴ്ന്ന് വെള്ളത്തിലെ ബാക്ടീരിയകളോട് പ്രതികരിക്കുമ്പോഴാണ് മീഥെയ്ന്‍ സൃഷ്ടിക്കപ്പെടുന്നത്. വെള്ളത്തിന് മുകളിലായി കുമിളകള്‍ തണുത്തുറഞ്ഞു നില്‍ക്കുന്നത് മനംകവരുന്ന കാഴ്ച തന്നെയാണ്. ഇപ്പോള്‍ ട്രാന്‍സ്ആള്‍ട്ട എന്നറിയപ്പെടുന്ന പഴയ കാല്‍ഗറി പവര്‍ കമ്പനിയാണ് 1972ല്‍ ബിഗോണ്‍ അണക്കെട്ടിനൊപ്പം അബ്രഹാം തടാകം നിര്‍മിച്ചത്. തടാകത്തിന്റെ ഏറ്റവും സവിശേഷമായ ഒരു കാര്യം ശൈത്യകാലത്തും വേനല്‍ക്കാലത്തും ഇത് ഒരുപോലെ മനോഹരമാണ് എന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.