റീ സര്‍ക്കുലേറ്ററി അക്വാ സിസ്റ്റത്തില്‍ മത്സ്യ, പച്ചക്കറി കൃഷിയുമായി യുവ കർഷകൻ

റീ സര്‍ക്കുലേറ്ററി അക്വാ സിസ്റ്റത്തില്‍ മത്സ്യ, പച്ചക്കറി കൃഷിയുമായി യുവ കർഷകൻ

കട്ടപ്പന: റീസർക്കുലേറ്ററി അക്വാ സിസ്റ്റത്തിൽ മത്സ്യ- പച്ചക്കറി കൃഷിയിൽ വൻ വിജയം കൊയ്ത് യുവ കർഷകൻ മാട്ടുക്കട്ട കുഴിക്കാട്ട് ജെറിൻ ആന്റണി. ജൈവ മാതൃകയിൽ മത്സ്യ-പച്ചക്കറികൃഷിയിൽ വൻ വിജയമാണ് ഈ യുവ കർഷകൻ കൊയ്യുന്നത്.

കട്ടപ്പനയിൽ സ്ക്രീൻപ്രിന്റ് സ്ഥാപനം നടത്തിവരുകയായിരുന്നു ഇദ്ദേഹം കോവിഡ് മഹാമാരിയെത്തുടർന്ന് ജോലിചെയ്യാൻ കഴിയാതെ വന്നത് ജീവിതം വഴിമുട്ടിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ വിരസതയകറ്റാനും പുതിയൊരു ജീവിതമാർഗം കണ്ടെത്താനും ജെറിൻ സ്വീകരിച്ച മാർഗമാണ് കൃഷി.

ആകെയുള്ള നാലുസെന്റ് സ്ഥലം എങ്ങനെ വിനിയോഗിക്കണമെന്ന ചിന്തയിൽനിന്ന് റീ സർക്കുലേറ്ററി അക്വാ സിസ്റ്റം സ്വീകരിച്ചു. ഒരു സെന്റിൽ കുളം നിർമിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഗിഫ്റ്റ് തിലോപ്പിയ ഇനത്തിലുള്ള 2000 മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബാക്കി മൂന്നുസെന്റ് സ്ഥലത്ത് മീറ്റൽനിറച്ച ഗ്രോ ബെഡ് നിർമിച്ച് അതിൽ പച്ചക്കറിവിത്തുകൾ നട്ടു.

കുളത്തിലെ മീനുകളുടെ അവശിഷ്ടങ്ങളടങ്ങിയ വളക്കൂറുള്ള വെള്ളം പച്ചക്കറിക്കുനൽകി. വീണ്ടും ഈ വെള്ളം ശുദ്ധീകരിച്ച് കുളത്തിലെത്തിക്കാൻ കഴിയുന്ന വിധത്തിലാണ് രണ്ടുകൃഷികളും. എല്ലാ പച്ചക്കറികളും ജെറിന്റെ തൊടിയിൽ സമൃദ്ധമായി വളരുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി അയൽക്കാർക്ക് നൽകുന്നതാണ് ജെറിന്റെ മറ്റൊരു മാതൃക.
അതേസമയം കോവിഡ് മഹാമാരിയിൽ തുടങ്ങിയ മത്സ്യക്കൃഷി ജീവിത മാർഗമാക്കാനാണ് ജെറിന്റെ ഇപ്പോളത്തെ തീരുമാനം. കുടുംബാംഗങ്ങൾ എല്ലാവരും നല്ല പിന്തുണയുമായി ജെറിനൊപ്പമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.