ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്; നവംബര്‍ നവംബർ അഞ്ച് വരെ അപേക്ഷിക്കാം

ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്; നവംബര്‍ നവംബർ അഞ്ച് വരെ അപേക്ഷിക്കാം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് 2021-22 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി +2 പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ നിന്നും എ.എന്‍.എം. കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ 2021 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എന്‍.എം കോഴ്‌സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകള്‍ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതല്‍ 50 ശതമാനം വരെ അംഗപരിമിതിയുള്ളവര്‍ക്കായി (ലോവര്‍ എക്‌സ്ടിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷകള്‍ നവംബര്‍ അഞ്ചിന് മുന്‍പായി തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.dme.kerala.gov.in സന്ദര്‍ശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.