കേരളത്തിൻറെ വ്യാവസായിക വളർച്ചയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പോലെയുള്ള സ്ഥാപനങ്ങൾ കൺസൾട്ടൻസി ഡിവിഷൻ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രീ. എം എ യൂസഫലി പറഞ്ഞു. ഇന്നലെ കെഎഫ്സി ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങളുടെ വളർച്ചയ്ക്കായി പുതിയ മേഖലകൾ കണ്ടെത്തണമെന്നും പുതിയ പദ്ധതികൾ ആവിഷ്കരിക്കണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ധാരാളം നിക്ഷേപകർ കേരളത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നു എന്നാൽ കേരളത്തിൽ തുടങ്ങാൻ പറ്റിയ പ്രോജക്റ്റുകളുടെ അഭാവമാണ് ഇവരെ മുതൽമുടക്കിൽ നിന്നും പിന്തിരിപ്പിക്കുന്നത്" അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ലാഭമുള്ള വ്യവസായ മേഖലകൾ കണ്ടെത്തുവാനും അടിസ്ഥാനസൗകര്യങ്ങൾ, മറ്റ് അനുമതികൾ എന്നിവ ഏർപ്പെടുത്തി നൽകുവാനും പറ്റുന്ന കൺസൾട്ടൻസികൾ ഉണ്ടെങ്കിൽ കേരളത്തിലേക്ക് മികച്ച നിക്ഷേപകരെ ആകർഷിക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബഹു. ധനകാര്യമന്ത്രി ഡോക്ടർ തോമസ് ഐസക് അധ്യക്ഷനായ സംവാദത്തിൽ 250-ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു. കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന എം എസ് എം ഇ യൂണിറ്റുകൾക്ക് കെഎഫ്സി വഴി പ്രത്യേക വായ്പ പദ്ധതി കൊണ്ടുവരണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം കോർപറേറ്റുകളുടെ സബ് കോൺട്രാക്ട് എടുത്തു നടത്തുന്ന എംഎസ്എംഇ കൾക്ക് കെ എഫ് സി യും കോർപ്പറേറ്റും ചേർന്ന് തയ്യാറാക്കുന്ന ധാരണാപത്രത്തിന് അടിസ്ഥാനത്തിൽ നൽകാവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇതെ കുറിച്ച് കൂടുതൽ പഠിക്കാൻ കെഎഫ്സി സിഎംഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
"കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് സാമ്പത്തികരംഗത്തെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും, പുതിയ ബിസിനസ് തലങ്ങളെ പറ്റി മനസ്സിലാക്കുവാനും ഓൺലൈൻ വെബിനാറുകളുടെ ഒരു പരമ്പര തന്നെ സംഘടിപ്പിക്കുവാൻ മാനേജ്മെൻറ് ഉദ്ദേശിക്കുന്നു. അതിനു തുടക്കം ഇടുവാൻ പത്മശ്രീ ശ്രീ എം എ യൂസഫലിയെ തന്നെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്" കെഎഫ്സി സിഎംഡി ശ്രീ ടോമിൻ ജെ തച്ചങ്കരി ഐപിഎസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.