ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂട്ടിക്കാഴ്ചയില്‍ ആഹ്ലാദം രേഖപ്പെടുത്തി നാന്‍സി പെലോസി

  ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂട്ടിക്കാഴ്ചയില്‍ ആഹ്ലാദം രേഖപ്പെടുത്തി നാന്‍സി പെലോസി

വത്തിക്കാന്‍ സിറ്റി: യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂട്ടിക്കാഴ്ച നടത്തി. സുപ്രധാന സംഭവമായി വത്തിക്കാന്റെ ദൈനംദിന ബുള്ളറ്റിനില്‍ കൂടിക്കാഴ്ച സ്ഥാനം നേടി. ഏറെ ആഹ്ലാദം പകര്‍ന്ന സംഭവമായിരുന്നു ഇതെന്ന് പെലോസി പ്രസ്താവനയില്‍ അറിയിച്ചു.

'കത്തോലിക്കര്‍ക്കും എല്ലാ ജനങ്ങള്‍ക്കും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഉറവിടമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മള്‍ ഓരോരുത്തരും ദൈവിക സൃഷ്ടിയുടെ നല്ല കാര്യസ്ഥരാകാനും കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവര്‍ത്തിക്കാനും അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും ദരിദ്രരെയും ആശ്ലേഷിക്കാനും നമ്മെ വെല്ലുവിളിക്കുന്ന എല്ലാവരിലുമുള്ള അന്തസ്സും ദൈവത്വവും തിരിച്ചറിയാനും സദാ പ്രചോദകനാകുന്നു പാപ്പ'- യു.എസ് സ്പീക്കര്‍ പറഞ്ഞു.

ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട നാന്‍സി പെലോസിയുടെ രാഷ്ട്രീയ നിലപാടിനെതിരെ അവരുടെ ജന്മനാടായ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആര്‍ച്ച്ബിഷപ്പ് സാല്‍വറ്റോര്‍ കോര്‍ഡിലോണ്‍ മാസങ്ങള്‍ക്ക് മുമ്പ് ശക്തമായ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു.പെലോസിയുടെ മാനസാന്തരത്തിനായി ആഴ്ച തോറും അവര്‍ക്കായി ഒരു ജപമാല പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു ആര്‍ച്ച്ബിഷപ്പ്. യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റായ പ്രസിഡന്റ് ജോ ബൈഡന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂട്ടിക്കാഴ്ചയ്ക്കു തയ്യാറെടുത്തു വരുന്നതിനിടെയാണ് നാന്‍സി പെലോസി വത്തിക്കാനിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.